കണ്ണൂര്‍: മട്ടന്നൂര്‍ നഗരസഭ പൊതുതെരഞ്ഞെടുപ്പിന് ആവശ്യമായ പോളിംഗ് സാധനങ്ങള്‍ 7ന് വിതരണം ചെയ്യുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന് അറിയിച്ചു. മട്ടന്നൂര്‍ ഹയര്‍സെക്കണ്ടറി സ്കൂളില്‍ വച്ചാണ് സാധനങ്ങള്‍ വിതരണം ചെയ്യുന്നതും 8ന് പോളിംഗ് അവസാനിച്ച ശേഷം അവ തിരികെ വാങ്ങുന്നതും. സാധനങ്ങളുടെ വിതരണത്തിനും തിരികെ വാങ്ങലിനും 7 പോളിംഗ് സ്റ്റേഷനുകള്‍ക്ക് ഒരു കൗണ്ടര്‍ എന്ന നിലയിലാണ് ക്രമീകരിച്ചിട്ടുള്ളത്. പോളിംഗ് ആവശ്യത്തിനുള്ള ഫോറങ്ങള്‍, രജിസ്റ്ററുകള്‍, സ്റ്റേഷനറി, മറ്റ് തെരഞ്ഞെടുപ്പ് സാമഗ്രികള്‍ എന്നിവ ഓരോ പോളിംഗ് സ്റ്റേഷനും വേണ്ടി പ്രതേ്യകം പായ്ക്ക് ചെയ്താണ് വിതരണ കേന്ദ്രത്തില്‍ സൂക്ഷിച്ചിട്ടുള്ളത്.
ഇലക്ട്രോണിക് വോട്ടിംഗ് മെഷീനില്‍ കാന്‍ഡിഡേറ്റ് സെറ്റിംഗ് ആഗസ്റ്റ് 5ന് പൂര്‍ത്തിയാക്കും. അതിന് ശേഷം അവ വരണാധികാരികളുടെ മേല്‍നോട്ടത്തില്‍ വിതരണ കേന്ദ്രത്തിലെ സ്ട്രോങ്ങ് റൂമുകളിലാകും സൂക്ഷിക്കുക. 7ന് പോളിംഗ് സാധനങ്ങളും ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളും കൗണ്ടറുകളിലൂടെ പോളിംഗ് ഉദ്യോഗസ്ഥര്‍ക്ക് വിതരണം ചെയ്യുമെന്നും കമ്മീഷന് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: