തിരുവനന്തപുരം: ഞാറനീലി വനവാസി കോളനിയിലെ ഡിഗ്രി ഒന്നാംവര്‍ഷ വിദ്യാര്‍ത്ഥിനി വീണാകൃഷ്ണയുടെ മരണത്തില്‍ അസ്വാഭാവികത. ഇക്ബാല്‍ കോളേജിലെ ഒന്നാംവര്‍ഷ ഡിഗ്രി വിദ്യാര്‍ത്ഥിനിയായ വീണാകൃഷ്ണയെ തൂങ്ങിമരിച്ചനിലയിലാണ് കണ്ടെത്തിയത്.
വിവരം കേട്ടറിഞ്ഞ പട്ടികജാതി ഗോത്രവര്‍ഗ കമ്മീഷന് സ്വമേധയാ കേസെടുത്തു. പാലോട് പോലീസ് സ്റ്റേഷന് അതിര്ത്തിയില്നടന്ന ആത്മഹത്യ എന്ന് പറയപ്പെടുന്ന വീണാകൃഷ്ണയുടെ മരണം ദുരൂഹത ഉയര്‍ത്തുന്നതാണ്. ഞാറനീലി സെറ്റില്‍മെന്റില്‍ രണ്ടാഴ്ചയ്ക്കുള്ളില്‍ ഉണ്ടായ ആറാമത്തെ ആത്മഹത്യയാണ് ഇതെന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു.
ഇത്തരം ഗുരുതരമായ സംഭവവികാസങ്ങള്‍ നാട്ടിലാകെ ഭീതി പരത്തിയിരിക്കുകയാണെന്നു കമ്മീഷന് വിലയിരുത്തി.
ആഗസ്റ്റ് ഒമ്പതിന് പകല്‍ മൂന്നിന് സംസ്ഥാന പട്ടികജാതി – പട്ടികഗോത്രവര്‍ഗ കമ്മീഷന് ചെയര്മാന് ഡോ.പി.എന്‍. വിജയകുമാര്‍, മെമ്പര്‍ ഏഴുകോണ് നാരായണന്, രജിസ്ട്രാര്‍ ഒ.എം. മോഹനന് എന്നിവര്‍ ഞാറനീലി ആദിവാസി കോളനി സന്ദര്‍ശിച്ചു തെളിവെടുക്കും. സന്ദര്‍ശന സമയം ജില്ലാ കളക്ടര്‍, റൂറല്‍ എസ്പി, നെടുമങ്ങാട് ഡിവൈഎസ്പി, പാലോട് സബ് ഇന്‍സ്പെക്ടര്‍, ഐറ്റിഡിപി പ്രോജക്ട് ഓഫീസര്‍, ഞാറനീലി ഗ്രാമപഞ്ചായത്ത് സെക്രട്ടറി എന്നിവര്‍ സ്ഥലത്ത് ഉണ്ടായിരിക്കണമെന്ന് അറിയിച്ച് കമ്മീഷന് നോട്ടീസ് അയച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: