തളിപ്പറമ്പ്: സര്‍സയ്യിദ് കോളജ് പരിസരത്ത് കക്കൂസ് മാലിന്യം തള്ളിയ മൂന്നംഗസംഘം പിടിയിലായി. കെഎല്‍ 64-7745 ടാങ്കര്‍ ലോറിയില്‍ മാലിന്യവുമായെത്തിയ ചാലക്കുടി സ്വദേശി സിബി, രണ്ട് അന്യസംസ്ഥാന തൊഴിലാളികള്‍ എന്നിവരാണ് പിടിയിലായത്. ലോറിയിലുണ്ടായിരുന്ന ഒരാള്‍ ഓടിരക്ഷപ്പെട്ടു. തൃച്ചംബരത്തുനിന്നും ശേഖരിച്ച മാലിന്യങ്ങള്‍ ഇന്നലെ പുലര്‍ച്ചെ കോളേജിന് സമീപം നിക്ഷേപിക്കുകയായിരുന്നു.
അസഹ്യമായ ദുര്‍ഗന്ധം പരന്നതിനെതുടര്‍ന്ന് നാട്ടുകാര്‍ പോലീസില്‍ നല്കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പോലീസ് നടത്തിയ തിരച്ചിലിലാണ് ലോറിയും ജീവനക്കാരും പിടിയിലായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: