തലശ്ശേരി: നഗരത്തിന് വിളിപ്പാടകലെയുള്ള പാലിശ്ശേരി ഭാഗത്തെ കടവത്ത് തീരം കടലാക്രമണ ഭീഷണിയില്‍ വിറകൊള്ളുന്നു. ഈ മേഖലയിലുള്ള 50 ഓളം കുടുംബങ്ങള്‍ കടുത്ത ആശങ്കയിലാണുള്ളത്. കഴിഞ്ഞ കുറെ വര്‍ഷങ്ങളായി കാലവര്ഷക്കാലമെത്തുമ്പോള് ആധിയാണിവര്‍ക്ക്. ഇത്തവണ കടലിന്റെ ശൗര്യം കൂടിയതോടെ വേലിയേറ്റ സമയങ്ങളില്‍ കൂറ്റന്‍ തിരകള്കടല് ഭിത്തിയും ഭേദിച്ച് കരയിലേക്ക് ആഞ്ഞടിക്കുകയാണ്. കടലാക്രമണം ചെറുക്കാന്‍ കെട്ടിയ സംരക്ഷണഭിത്തിയുടെ ഒരു ഭാഗം തകര്‍ന്നു തുടങ്ങിയിട്ടുണ്ട.് ഉയര്‍ത്തി കെട്ടിയ കരിങ്കല്‍ ഭിത്തിയുടെ അടിയിലെ കല്ലുകള്‍ കടലെടുത്തതോടെയാണ് മതില് താഴ്ന്നു തുടങ്ങിയത്. സംരക്ഷണഭിത്തിയുടെ ഉയരം കുട്ടുകയും ഈ ഭാഗത്ത് പുലിമുട്ടുകള്‍ നിര്‍മ്മിക്കുകയും ചെയ്താല്‍ താല്‍ക്കാലിക പരിഹാരമാകുമെന്നാണ് തീരദേശ വാസികളുടെ പ്രതികരണം. ഇക്കാര്യം ഇടക്കിടെ ബന്ധപ്പെട്ടവരെ അറിയിക്കുന്നുണ്ടെങ്കിലും അവര്‍ ഇതേവരെ ഇടപെട്ടിട്ടില്ലത്രേ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: