പ്രിയപ്പെട്ട പ്രണബ് ദാ,
താങ്കള്‍ ജീവിതത്തിന്റെ സവിശേഷമായ പുതിയൊരു ഘട്ടത്തിലേക്ക് കടക്കുകയാണ്. ഈ രാജ്യത്തിനു നല്കിയ സംഭാവനകളെ, പ്രത്യേകിച്ച് രാഷ്ട്രപതി എന്ന നിലയില്‍ അഞ്ചു വര്‍ഷത്തെ മഹത്തായ പ്രവര്‍ത്തനങ്ങളെ ഏറെ ആരാധനയോടെയാണ് ഞാന്‍ കണ്ടത്. ലാളിത്യം, അസാധാരണമായ നേതൃപാടവം, ജീവിത മൂല്യങ്ങള്‍ എന്നിവയിലൂടെ താങ്കള്‍ ഞങ്ങളെ പ്രചോദിപ്പിച്ചു, നന്ദി.
മൂന്നു വര്‍ഷം മുമ്പ് ഒരു അപരിചിതനെപ്പോലെയാണ് ഞാന്‍ ദല്‍ഹിയില്‍ വന്നത്. ഗൗരവമുള്ളതും വെല്ലുവിളി നിറഞ്ഞതുമായ ദൗത്യമാണ് നിര്‍വ്വഹിക്കാനുണ്ടായിരുന്നത്. ഇക്കാലത്ത് പിതൃതുല്യനായി താങ്കള്‍ എനിക്ക് നല്കിയ പിന്തുണ വലുതായിരുന്നു. അങ്ങയുടെ മാര്‍ഗ്ഗനിര്‍ദേശവും വ്യക്തിപരമായ അടുപ്പവും ആത്മവിശ്വാസ വും കരുത്തുമേകി.
അങ്ങ് അറിവിന്റെ കലവറയാണെന്ന് എല്ലാവര് ക്കും അറിയാം. സാമ്പത്തികം മുതല്‍ വിദേശകാര്യവും വരെ, ദേശീയമോ അന്തര്‍ദ്ദേശീയമോ, നയപരമമോ രാഷ്ട്രീയമോ ആവട്ടെ… എല്ലാ വിഷയങ്ങളിലും അങ്ങേയ്ക്കുള്ള അഗാധമായ അറിവ് എന്നെ വിസ്മയിപ്പിച്ചിട്ടുണ്ട്. താങ്കളുടെ ബൗ ദ്ധിക ശക്തി എന്റേയും എന്റെ സര്‍ക്കാരിന്റേയും തുടര്‍ച്ചയായ ചാലകശക്തിയായിരുന്നു.
സ്നേഹപൂര്‍ണ്ണമായ പരിഗണനയോടെയാണ് താങ്കള്‍ എന്നോട് ഇടപെട്ടത്. ഒരു ദിവസത്തെ തിരക്കിട്ട യോഗങ്ങള്‍ക്കും തുടര്‍ച്ചയായ യാത്രകള്‍ക്കും ശേഷം തിരിച്ചെത്തുമ്പോഴാവും, ആരോഗ്യമൊക്കെ ശ്രദ്ധിക്കുന്നുണ്ടല്ലോ അല്ലേ? എന്ന് താങ്കള്‍ ഫോണിലൂടെ അന്വേഷിക്കുന്നത്. എന്നില്‍ പുതിയ ഊര്‍ജ്ജം നിറയാന്‍ അതു ധാരാളമായിരുന്നു.
പ്രണബാ ദാ, വ്യത്യസ്ത രാഷ്ട്രീയ പ്രസ്ഥാനങ്ങളില്‍ നിന്നാണ് നമ്മുടെ രാഷ്ട്രീയ യാത്രകള്‍ രൂപപ്പെടുന്നത്. ആശയങ്ങളും അനുഭവങ്ങളും വ്യത്യസ്തമാണ്. ഞാന്‍ ഭരണപരിചയം നേടുന്നത് ഒരു സംസ്ഥാനത്തു നിന്നാണ്. വര്‍ഷങ്ങളുടെ ദേശീയ രാഷ്ട്രീയ അനുഭവ പരിചയമാണ് താങ്കളുടെ കരുത്ത്. എന്നിട്ടും ഒരേ മനസ്സോടെ നമുക്ക് പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞു.
രാഷ്ട്രീയത്തിലായാലും രാഷ്ട്രപതി ഭവനിയായാലും മറ്റെന്തിനേക്കാളും താങ്കള്‍ രാജ്യത്തിന്റെ നന്മയ്ക്കാണ് മുഖ്യ സ്ഥാനം നല്‍കിയത്. പുതിയ മേഖലകളിലേയ് ക്ക്, പുതിയ ആശയങ്ങളുമായി കുതിക്കാന്‍ ഇന്ത്യയുടെ യുവത്വത്തിന് അവസരമൊരുക്കാന്‍ താങ്കള്‍ രാഷ്ട്രപതി ഭവന്റെ വാതിലുകള്‍ തുറന്നിട്ടു.
സ്വാര്‍ത്ഥ താത്പര്യങ്ങളില്ലാതെ സമൂഹത്തിനു നന്മ ചെയ്യാനുള്ള മാര്‍ഗ്ഗമായി രാഷ്ട്രീയത്തെ കണ്ട തലമുറയിലെ കണ്ണിയായ താങ്കള്‍ ഈ രാജ്യത്തെ ജനങ്ങള്‍ക്ക് പ്രചോദനത്തിന്റെ സ്രോതസ്സായി. അസാധാരണനായ നേതാവും വിനയാന്വിതനായ ജനസേവകനുമായ രാഷ്ട്രപതി എന്ന് രാജ്യം അങ്ങയെക്കുറിച്ച് അഭിമാനിക്കും.
ഈ പാരമ്പര്യം ഇനിയും ഞങ്ങളെ നയിക്കും. ഏവരേയും ഒപ്പം ചേര്‍ത്ത് മുന്നോട്ടു നയിക്കുക എന്ന അങ്ങയുടെ ജനാധിപത്യ വീക്ഷണത്തില്‍ നിന്ന് ഞങ്ങള്‍ കരുത്തു നേടും. ഭാവി ജീവിതത്തിന് എല്ലാ ആശംസകളും നേരുന്നു.പിന്തുണയ്ക്ക്, പ്രചോദനത്തിന്, പ്രോത്സാഹനത്തിന് നന്ദി. പാര്‍ലമെന്റിലെ വിടവാങ്ങല്‍ പ്രസംഗത്തില്‍ എന്നെക്കുറിച്ച് പറഞ്ഞ നല്ല വാക്കുകള്‍ക്കും നന്ദി.
രാഷ്ട്രപതി ജി… താങ്കളോടൊപ്പം, താങ്കളുടെ പ്രധാനമന്ത്രിയായി പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞത് വലിയ അംഗീകാരമായി ഞാന്‍ കരുതുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: