എരുമപ്പെട്ടി: കുട്ടഞ്ചേരി ഭരണിച്ചിറയില്‍ നിന്ന് നീക്കം ചെയ്ത മണ്ണ് വിറ്റ് ലക്ഷങ്ങളുടെ അഴിമതി നടത്തിയതായി വിജിലന്‍സിന് പരാതി. ബി. ജെ. പി. പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് കെ. രാജേഷ് കുമാറാണ് പരാതിക്കാരന്. തൃശ്ശൂര്‍ വിജിലന്‍സ് ഡി. വൈ. എസ്. പി. ക്കാണ് പരാതി നല്‍കിയത്. പഞ്ചായത്ത് ഭരണ സമിതിയുടെയും ഉദ്യോഗസ്ഥരുടേയും ഒത്താശയോടെയാണ് അഴിമതി നടന്നതെന്നും പരാതിയില്‍ പറയുന്നു. ഒരേക്രയോളം വരുന്ന ചിറയില്‍ നിന്ന് ഇക്കഴിഞ്ഞ വേനലില്‍ ഏഴ് അടിയോളം മണ്ണ് നീക്കം ചെയ്തു. നീക്കം ചെയ്ത 500 ലോഡോളം മണ്ണ് നിയമത്തിന് വിരുദ്ധമായി സ്വകാര്യ വ്യക്തി കയറ്റിക്കൊണ്ടുപോയി. ഇതിനെതിരെ പ്രതിഷേധിച്ച നാട്ടുകാര്‍ വാര്‍ഡ് മെമ്പറെ സമീപിച്ചപ്പോള്‍ നിയമാനുസൃതമാണെന്ന് പറഞ്ഞു. ഇതില്‍ സംശയം തോന്നിയപ്പോള്‍ വിവരാവകാശ നിയമപ്രകാരം അപേക്ഷ നല്കി വിവരം ലഭിച്ചപ്പോള്‍ നിയമ വിരുദ്ധമായാണ് മണ്ണെടുക്കല്‍ നടന്നതെന്ന്. വ്യക്തമായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: