കൊച്ചി: റിലീസിങ്ങിന് ശേഷം മികച്ച പ്രതികരണം കിട്ടിയിട്ടും ‘ഹിമാലയത്തിലെ കശ്മലന്’ എന്ന പുതുമുഖ ചിത്രത്തോട് തീയറ്ററുടമകള്‍ക്ക് വിമുഖതയെന്ന് അണിയറ പ്രവര്‍ത്തകര്‍ പത്രസമ്മേളനത്തില്‍ ആരോപിച്ചു. സംവിധാനം മുതല്‍ അഭിനയം വരെ പുതുമുഖങ്ങളെ ഉള്‍പ്പെടുത്തിയിരിക്കുന്ന ചിത്രമാണിത്. പുതുമുഖചിത്രത്തിന് പ്രേക്ഷകര്‍ ഉണ്ടാകില്ലെന്ന് പറഞ്ഞാണ് മള്‍ട്ടി പ്ലക്സുകള്‍ ഉള്‍പ്പടെയുളള തീയറ്ററുകള്‍ സിനിമയെ തഴയുന്നത്. സോഷ്യല്‍ മീഡിയയില്‍ ചിത്രത്തില്‍ പ്രചരണം കിട്ടുന്നുണ്ടെങ്കിലും ഇത് ജനങ്ങളിലേക്ക് എത്തിക്കാന്‍ തീയറ്ററുടമകളും സംഘടനകളും സഹായിക്കുന്നില്ലെന്ന് സംവിധായകന് അഭിറാം സുരേഷ് ഉണ്ണിത്താന് പറഞ്ഞു. പോസ്റ്ററുകള്‍ അടിയ്ക്കാന്‍ കൊടുത്തെങ്കിലും ഇതുവരെ ഒട്ടിക്കാന്‍ തയ്യാറായിട്ടില്ല. സോപാനം എന്റര്‍ടൈന്‍മെന്റ് ആണ് സിനിമയുടെ വിതരണക്കാര്‍. തിരക്കഥാകൃത്ത് നന്ദു മോഹന്‍, ആനന്ദ് രാധാകൃഷ്ണന് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: