കാഞ്ഞാര്‍: എതിര്‍ദിശയില്‍ നിന്നും വന്ന കാറുകള്‍ കൂട്ടിയിടിച്ച് 4 പേര്‍ക്ക് പരിക്കേറ്റു. ഇന്നലെ ഉച്ചയ്ക്ക് 12.45 ന് കാഞ്ഞാര്‍ വാട്ടര്‍ തീം പാര്ക്കിന് സമീപമാണ് അപകടം. നിരപ്പാര്‍ന്ന റോഡില്‍ എതിര്‍ദിശയില്‍ നിന്നും വന്ന കാറുകള്‍ നേര്‍ക്ക് നേരേ കൂട്ടിയിടിക്കുകയായിരുന്നു.
ഒരു കാര്‍ റോഡില്‍ നിന്നും തെന്നി കല്കെട്ടില് തങ്ങി നിന്നതിനാല്‍ വലിയ അപകടം ഒഴിവായി. കൊല്ലത്തു നിന്നും ഇടുക്കിക്ക് പോയ കാറും മൂലമറ്റം ഭാഗത്തു നിന്നും തൊടുപുഴയ്ക്ക് വന്ന കാറുമാണ് കൂട്ടിയിടിച്ചത്. മഴയുള്ള സമയത്തായിരുന്നു അപകടം നടന്നത്.
ഇടിയുടെ ആഘാതത്തില്‍ രണ്ടു കാറിനും കാര്യമായ കേടുപാടുകള്‍ സംഭവിച്ചു. രണ്ടു കാറിലുമായി സഞ്ചരിച്ചിരുന്ന നാല് പേര്‍ക്കാണ് പരിക്കേറ്റത്. ആരുടേയും പരിക്ക് ഗുരുതരമല്ല. പരിക്കേറ്റവരെ തൊടുപുഴയിലെ സ്വകാര്യ ആശുപ
ത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തെ തുടര്‍ന്ന് അര മണിക്കൂറോളം ഗതാഗതം തടസപ്പെട്ടു. മൂലമറ്റത്ത് നിന്നും അഗ്നിശമന സേനയെത്തിയാണ് കാറുകള്‍ മാറ്റി ഗതാഗതം പുന:സ്ഥാപിച്ചത്. കാഞ്ഞാര്‍ പോലീസും സ്ഥലത്തെത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: