കുന്നംകുളം: ആനായ്ക്കല്‍ പാടത്ത് നെല്‍വയല്‍ നികത്തി മദ്യശാല തുടങ്ങാന്‍ സിപിഎം നേതൃത്വത്തിന്റെ പിന്തുണ. സിഎംപി നേതാവും കൗണ്‍സിലറുമായ ജെയ്സിങ്ങ് കൃഷ്ണന്റെ നെല്‍പ്പാടം നികത്തി മദ്യശാല പണിയാന്‍ സിപിഎം നേതൃത്വത്തിലുള്ള കുന്നംകുളം നഗരസഭാ ഭരണസമിതി അനുമതി നല്കി.തണ്ണീര്‍ത്തട സംരക്ഷണനിയമം അട്ടിമറിച്ചാണ് കൃഷിസ്ഥലത്ത് ബില്‍ഡിങ്ങ് പെര്മിഷന് നല്‍കിയിട്ടുള്ളത്. നിലംനികത്തി വ്യാപാര ആവശ്യത്തിനുള്ള കെട്ടിടം പണിയാന്‍ ഒരു നിയമവും അനുവദിക്കുന്നില്ല. നിയമം അട്ടിമറിച്ച് അനുമതി നല്കിയ ഇടപാടില്‍ വന്‍ അഴിമതിയുണ്ടെന്ന് നാട്ടുകാര്‍ ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ. കെ.കെ.അനീഷ്കുമാര്‍ ആരോപിച്ചു.
നിയമം അട്ടിമറിച്ച് നെല്‍പ്പാടത്ത് മദ്യശാലക്ക് അനുമതി നല്‍കിയവര്‍ക്കെതിരെ പരാതി നല്‍കും. പാടം നികത്തി മദ്യശാല ആരംഭിക്കുന്നത് തടയുമെന്നും അനീഷ്കുമാര്‍ പറഞ്ഞു. ക്വാറി വേസ്റ്റും മറ്റുമിട്ട് നിലംനികത്തുന്നത് എത്രയും പെട്ടെന്ന് നിര്‍ത്തിവെക്കണം. പാടശേഖരത്തിലെ നീരൊഴുക്കിനെ തടസ്സപ്പെടുത്തുന്നതും നെല്‍കൃഷിയെ പ്രതികൂലമായി ബാധിക്കുന്നതുമാണിത്. ജനങ്ങളെ അണിനിരത്തി പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും അനീഷ്കുമാര്‍ പറഞ്ഞു.
അനധികൃതമായ നിലം നികത്തലിനെതിരെ ബിജെപി പ്രവര്‍ത്തകര്‍ കൊടിനാട്ടി പ്രതിഷേധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: