മലപ്പുറം: ഏഴാമത് ലോക ഡ്വാര്‍ഫ് ഗെയിംസില്‍ പങ്കെടുക്കാന്‍ ആകാശ് മാധവനും സംഘവം കാനഡയിലേക്ക് തിരിച്ചു.ഒന്റാറിയോയില്‍ ഇന്ന് മുതല്‍ നടക്കുന്ന 12 വരെയാണ് പൊക്കം കുറഞ്ഞവരുടെ ലോക ഗെയിംസ്്. ക്ലാസ് ടു വിഭാഗത്തില്‍ ഡിസ്കസ് ത്രോ, ഷോട്പുട്ട്, ജാവലിങ്ങ്, ബാറ്റ്്മിന്റണ് ഇനങ്ങളിലാണ് ആകാശ് മത്സരിക്കുന്നത്.
ഇന്ത്യയെ പ്രതിനിധീകരിച്ച് 20 പേരാണ് ഗെയിംസില്‍ പങ്കെടുക്കുന്നത്. രണ്ടാംതവണയാണ് ആകാശ് എസ് മാധവന് ലോക ഗെയിംസില്‍ പങ്കെടുക്കുന്നത്. മലപ്പുറം ജില്ലയിലെ മേലാറ്റൂര്‍ ചോലക്കുളം എടത്തള മഠത്തില്‍ സേതുമാധവന്-ഗീത ദമ്പതികളുടെ മകനാണ് . 2013ല്‍ അമേരിക്കയിലെ മിഷിഗണില്‍ നടന്ന വേള്‍ഡ് ഡ്വാര്‍ഫ് ഗെയിംസില്‍ ഷോട്ട്പുട്ടില്‍ വെള്ളിയും ഡിസ്കസില്‍ വെങ്കലവും നേടിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: