ന്യൂദല്‍ഹി: ക്രിക്കറ്റ് താരങ്ങളായ ചേതേശ്വര്‍ പൂജാര, ഹര്‍മന്‍പ്രീത് കൗര്‍, ഹോക്കി താരം എസ്.വി. സുനില്‍ എന്നിവരുള്‍പ്പെടെ പതിനേഴു താരങ്ങള്‍ക്ക് അര്‍ജുന അവാര്‍ഡിന് ശിപാര്‍ശ ചെയ്തു.
ജസ്റ്റീസ് താക്കുര്‍ തലവനായ സമിതിയാണ് അര്‍ജുന അവാര്‍ഡിന് ഇാഫവരെ ശുപാര്‍ശചെയ്തത്. പി.ടി ഉഷയും വീരേന്ദ്ര സെവാഗും സമിതിയംഗങ്ങളായിരുന്നു.
അതേസമയം മലയാളിതാരങ്ങളാരും അവാര്‍ഡിന് അര്‍ഹരായില്ല. നീന്തല്‍ താരം സജന് പ്രകാശും ഷൂട്ടിങ്ങ് താരം എലിസബത്ത് സൂസന് കോശിയും പട്ടികയിലുണ്ടായിരുന്നു.
അര്‍ജുന അവാര്‍ഡ് നേടിയവര്‍: വി.കെ. സുരേഖ (അമ്പെയ്ത്ത്), കുശ്ബീര്‍ കൗര്‍ ( അത്ലറ്റിക്), അരോകിന് രാജീവ് ( അത്ലറ്റിക്), പ്രശാന്തി സിങ്ങ് ( ബാസ്ക്കറ്റ്ബോള്‍), എല്‍ .ദേവേന്ദ്രോ സിങ്ങ് ( ബോക്സിങ്) ചേതേശ്വര്‍ പൂജാര (ക്രിക്കറ്റ്), ഹര്‍മന്‍പ്രീത് കൗര്‍ (ക്രിക്കറ്റ്), ഓയിനാം ബേം ബേം ദേവി (ഫുട്ബോള്‍), എസ്.എസ്.പി ചൗരാസിയ ( ഗോള്‍ഫ്), എസ്.വി സുനില്‍ (ഹോക്കി), ജസ്വീര് സിങ്ങ് (കബഡി), പി.എന്‍ പ്രകാശ് (ഷൂട്ടിങ്ങ്), എ. അമല്‍രാജ് ( ടെബിള്‍ ടെന്നീസ്),സാകേത് മൈനേനി ( ടെന്നീസ്), സത്യവര്‍ത്ത് കാദിയന്‍ ( ഗുസ്തി), മാരിയപ്പന് തങ്കവേലൂ ( പാരാ- അത്ലറ്റിക്) വരുന് ഭാട്ടിയ ( പാരാ- അത്ലറ്റിക്).
പ്രതികരിക്കാൻ ഇവിടെ എഴുതുക: