ഭരണങ്ങാനം: ഭരണങ്ങാനം കൃഷിഭവന്റെ നേതൃത്വത്തില്‍ നിതിന്‍ സി. വടക്കന്റെ കൃഷിയിടത്തില്‍ ജൈവരീതി അവലംബിച്ചുള്ള കരനെല്‍കൃഷി ആരംഭിച്ചു. വിത്ത്വിത ഉത്സവത്തോടനുബന്ധിച്ച് നടന്ന കൃഷി പഠനകളരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.ആര്. നാരായണന് നായര്‍ ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെമ്പര്‍ വത്സമ്മ ജോണ്‍ കളത്തില്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ കൃഷി ഓഫീസര്‍ ഡെല്‍ഫീന ജോര്‍ജ്ജ് മുഖ്യപ്രഭാഷണവും ക്ലാസും നയിച്ചു. പഞ്ചായത്തംഗങ്ങളായ വിനോദ് ചെറിയാന് വേരനാനി, ട്രീസാ സെബാസ്റ്റ്യന്‍, അനു ബാബു വെട്ടുകാട്ടില്‍, മോളി ബേബി, ജോസഫ് സെബാസ്റ്റ്യന്‍ പിണക്കാട്ട്, എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: