പൊന്‍കുന്നം: ദേശീയപാതയില്‍ പൊന്‍കുന്നം കോടതിപ്പടിക്ക് സമീപം സ്വകാര്യ ആശുപത്രി വളപ്പില്‍ നിന്ന മരുതിമരം ദേശീയ പാതയിലേക്ക് മറിഞ്ഞ് വീണ് അരമണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു. ഇന്നലെ ഉച്ചക്ക് 1.45 ഓടെയാണ് സംഭവം. ഉടന്‍ തന്നെ കാഞ്ഞിരപ്പള്ളിയില്‍ നിന്നെത്തിയ ഫയര്‍ഫോഴ്സും, പൊന്‍കുന്നം പോലീസും, ഓട്ടോറിക്ഷാ തൊഴിലാളികളും ചേര്‍ന്ന് മരം മുറിച്ച് നീക്കിയാണ് ഗതാഗതം പുനസ്ഥാപിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: