പാലാ: പാലാ ടൗണ്‍ ബസ് സ്റ്റാന്‍ഡ് പുനര്‍നിര്‍മ്മിച്ചത് മുനിസിപ്പല്‍ കൗണ്‍സിലിനും അധികാരികള്‍ക്കും അറിയില്ലെന്ന് ആരോപണം. പ്രതിമാസം വാടകയായി 22,105 കിട്ടുന്ന കെട്ടിടത്തില്‍ ഷട്ടര്‍ പിടിപ്പിച്ച എത്ര മുറികള്‍ ഉണ്ടെന്ന വിവരം മുനിസിപ്പല്‍ അധികാരികളുടെ പക്കല്‍ ഇല്ല. ടൗണ്‍ സ്റ്റാന്‍ഡിലെ കെട്ടിടം എന്ന് നിര്‍മ്മിച്ചെന്നോ, ഉദ്ഘാടനം എന്നായിരുന്നെന്നോ എന്നിങ്ങനെയുള്ള ഒരു വിവരവും രേഖകളും ഇല്ലാത്ത അവസ്ഥയാണ്.
ടൗണ്‍ ബസ്സ്റ്റാന്‍ഡിലെ കംഫര്‍ട്ട് സ്റ്റേഷന് അടച്ചുപൂട്ടുവാനും ഈ സ്റ്റാന്‍ഡില്‍ എത്തുന്ന യാത്രക്കാര്‍ക്ക് പ്രാഥമികാവശ്യങ്ങള്‍ നിര്‍വ്വഹിക്കുവാന്‍ ബദല്‍ സൗകര്യങ്ങള്‍ ഏര്പ്പെടുത്തിയിട്ടുണ്ടോയെന്നതിനെക്കുറിച്ച് യാതൊരു വിവരവും മുനിസിപ്പല്‍ അധികാരികള്‍ക്ക് ഇല്ല.
പാലാ പൗരാവകാശ സമിതി പ്രസിഡന്റ് ജോയി കളരിക്കല്‍ നല്കിയ വിവരാവകാശ അപേക്ഷക്ക് രേഖാമൂലമുള്ള മറുപടിയിലാണ് ഈ കാര്യങ്ങള്‍ വ്യക്തമാക്കിയിട്ടുള്ളത്. ലക്ഷങ്ങള്‍ മുടക്കി കച്ചവടസ്ഥാപനങ്ങള്ക്കായി മുറികള്‍ പണിയുകയും ചെയ്തത് ആരുടെ താല്പര്യപ്രകാരവും തീരുമാനപ്രകാരവും ആയിരുന്നു എന്നതിനെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്ന് പൗരാവകാശ സമിതി ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: