പൊന്‍കുന്നം: ബിജെപി മണ്ഡലം ഓഫീസായ പൊന്‍കുന്നം ശ്രീധരന് സ്മാരക കേന്ദ്രം അടിച്ചു തകര്‍ത്ത കേസിലെ മുഖ്യപ്രതിയെ പിടിക്കാന്‍ പോലീസ് അനാസ്ഥ കാണിക്കുന്നതായി ആക്ഷേപം.
നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ഗുണ്ടാനേതാവിനെ യൂണിയന് നേതാവിന്റെ പട്ടം ചാര്‍ത്തി സിപിഎം സംരക്ഷിക്കുന്നുവെന്നാണ് ആരോപണം. ഉന്നത നേതാക്കള്‍ക്ക് ഗുണ്ടാനേതാവിനോടുള്ള വിധേയത്വമാണ് പോലീസിനെ വെട്ടിലാക്കുന്നത്.
അശാന്തിയും അസമാധാനവും സംഘര്‍ഷവും സൃഷ്ടിക്കുന്ന ക്രിമിനലിനെ സംരക്ഷിക്കാന്‍ ഉന്നതലത്തില്‍ നിന്നും കടുത്ത സമ്മര്ദ്ദമാണുണ്ടായിരിക്കുന്നത്.
വര്‍ഷങ്ങളായി തെക്കേത്തു കവലയില്‍ നിലനിന്നിരുന്ന സംഘര്‍ഷാന്തരീക്ഷം പതിനെട്ടോളം കേസുകളില്‍ പ്രതിയായ ഗുണ്ടാനേതാവിനെ മുന്നില്‍ നിര്‍ത്തി പൊന്‍കുന്നത്തേക്ക് വ്യാപിപ്പിക്കാനുള്ള ശ്രമമാണ് സിപിഎം നടത്തുന്നതെന്നും ആരോപണമുണ്ട്.
ഞായറാഴ്ച ഹര്‍ത്താല്‍ ദിനത്തില്‍ ഇരുപതോളം പേരടങ്ങുന്ന സംഘമാണ് ബിജെപി ഓഫീസിന് നേരെ ആക്രമണം അഴിച്ച് വിട്ടത്.
മാരകയുധങ്ങളുമായി എത്തിയ സിപിഎം, ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ യാതൊരു പ്രകോപനുവുമുണ്ടാകാതെ ബിജെപി ഓഫീസ് അടിച്ച് തകര്‍ക്കുകയായിരുന്നു. മരപട്ടികയും വടിവാളും ഉപയോഗിച്ച് ഓഫീസ് തകര്‍ത്ത സംഘം ഓഫീസിനുള്ളിലെ കസേരയും മേശയും ട്യൂബ് ലൈറ്റും നശിപ്പിച്ചു.ഓഫീസിനുള്ളിലെ ഫയലുകള്‍ കീറിയെറിയുകയും നശിപ്പിക്കുകയും ചെയ്തു.
ഈ സമയം ഓഫീസിനുള്ളിലുണ്ടായിരുന്ന ബിജെപി പ്രവര്ത്തകന് തലനാരിഴക്കാണ് അക്രമത്തില്‍ നിന്ന് രക്ഷപെട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: