തണ്ണീര്‍മുക്കം: പുതുക്കിയ റേഷന്‍ കാര്‍ഡ് കിട്ടിയപ്പോള്‍ കൂലിവേലക്കാരന് റേഷന്‍ അരിയില്ല.തണ്ണീര്‍മുക്കം പഞ്ചായത്ത് 14 ാം വാര്‍ഡില്‍ അമ്പഴപ്പള്ളിതറ വീട്ടില്‍ രവീന്ദ്രനാണ് അരി വിഹിതം നിഷേധിച്ചത്. ഇദ്ദേഹം കേരളത്തില്‍ ഇല്ലെന്നാണ് സിവില്‍സപ്ലൈസ് അധികൃതരുടെ കണ്ടെത്തല്‍ .കഴിഞ്ഞ 9 വര്‍ഷമായി ആലപ്പുഴ കര്‍ഷക തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ഓഫീസില്‍ എത്തുന്നവര്‍ക്ക് അപേക്ഷ തയ്യാറാക്കി നല്‍കലാണ് രവീന്ദ്രന്റെ ഉപജീവനമാര്‍ഗ്ഗം. റേഷന്‍ കട ഉടമയക്കും ജനപ്രതിനിധികള്‍ക്കും രവീന്ദ്രനെ അറിയാം.എന്നാല്‍ മനപൂര്‍വ്വം രവീന്ദ്രനെ ഒഴിവാക്കുകയായിരുന്നുവെന്നാണ് പരാതി. വിട്ടുമാറാത്ത തലവേദന കാരണം ചികിത്സയിലായതിനാല്‍ ഭാര്യ മായയക്ക് തൊഴിലുറപ്പ് ജോലിക്ക് പോലും പോകാനാവില്ല .രണ്ട് പെണ്മക്കള് സ്കൂള്‍ വിദ്യാര്‍ത്ഥികളാണ്. രവീന്ദ്രനും കുടുംബവും എ.പി.എല്‍ വിഭാഗത്തിലാണ്.
പലതവണ പാരാതി നല്‍കിയിട്ടും ബി.പി എല്‍ ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയില്ല.നിലം പൊത്താറായ പഴയ വീട്ടിലാണ് താമസം. കുടിവെള്ളം പോലും ഇല്ല. പാടശേഖരത്തിന് സമീപം താമസിക്കുന്നതിനാല്‍ ഓരുവെള്ളവും വീട്ടില്‍ കയറുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: