ചങ്ങനാശ്ശേരി: കുറിച്ചി ഗ്രാമപഞ്ചായത്തും ആയുഷ് ഡിപ്പാര്‍ട്ട്മെന്റും ചേര്‍ന്ന് ജനങ്ങള്‍ക്കായി ഔഷധ കഞ്ഞി നല്കി വരുന്നു. ദിവസങ്ങള്‍ ചെല്ലുന്തോറും ജനങ്ങളുടെ തിരക്ക് ഏറുകയാണ്. കര്‍ക്കടക മാസത്തിലുടനീള ഔഷധ കഞ്ഞി വിതരണം തുടരണമെന്നാണ് കുറിച്ചിയിലെ ജനങ്ങള്‍ ആഗ്രഹിക്കുന്നത്. ഔഷധ കൂട്ടോടെയുള്ള കര്‍ക്കടക കഞ്ഞി ജനങ്ങള്‍ക്ക് സൗജന്യമായാണ് നല്‍കുന്നതെന്നും ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്ആര്‍. രാജഗോപാല്‍ പറഞ്ഞു. വൈസ് പ്രസിഡന്റ് എല്‍. സി. രാജു, ചെയര്‍പേഴ്സണ്‍ ലൂസിജോസഫ്, ബിന്ദു രമേശ് മെമ്പര്‍മാരായ ബി ആര് മഞ്ജീഷ്, അശ്വതി കെ എസ്, സുജാത ബിജു, വല്‍സല മോഹന്തുടങ്ങിയവര് സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: