കോട്ടയം: ബിഡിജെഎസ് കോട്ടയം നിയോജകമണ്ഡലം നേതൃക്യാമ്പ് ഞായറാഴ്ച രാവിലെ 8.30 മുതല്‍ കോട്ടയം സുവര്‍ണ്ണ ഓഡിറ്റോറിയത്തില്‍ നടക്കും. നിയോജകമണ്ഡലം പ്രസിഡന്റ് അഡ്വ. ശാന്താറാം റോയി തോളൂര്‍ അദ്ധ്യക്ഷനാകും. സംസ്ഥാന ട്രഷറര്‍ എ.ജി. തങ്കപ്പന് ക്യാമ്പ് ഉദ്ഘാടനം ചെയ്യും. സംസ്ഥാന സെക്രട്ടറിമാരായ എന്‍.കെ. നീലകണ്ഠന് മാസ്റ്റര്‍, എസ്.ഡി. സുരേഷ് ബാബു, അഡ്വ. കെ.എം സന്തോഷ്കുമാര്‍ എന്നിവര്‍ പ്രസംഗിക്കും. ജില്ലാ പ്രസിഡന്റ് എം.പി. സെന്‍, സംസ്ഥാന സെക്രട്ടറി പി.റ്റി. മന്മഥന്, മോട്ടിവേഷന്‍ കൗണ്‍സിലര്‍ അനീഷ് മോഹന്‍ എന്നിവര്‍ ക്ലാസുകള്‍ നയിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: