പറയുമ്പോള്‍ എല്ലാം പറയണമല്ലോ. പല എംപിമാരുടേയും ബയോഡേറ്റകള്‍ നമുക്ക് കാണാപ്പാഠമായതുകൊണ്ട് കുരുട്ടുബുദ്ധിയല്ലാതെ, നല്ല ബുദ്ധിയൊന്നും മനസ്സില്‍ വരില്ല. അര്ഹിക്കാത്തതു കിട്ടുമ്പോള്‍ നമുക്കുതന്നെ ഒരു സംശയം വരികയും ചെയ്യും.
മോദിജിക്ക് ഒന്നും പിഴച്ചതല്ല. അദ്ദേഹം നല്ല മനസ്സാലെ മുസ്ലിംലീഗിലെ സമുന്നത നേതാവിനെ എണീറ്റുനിന്ന് തൊഴുതു നമസ്കരിച്ചതാണ്. വരുംകാലങ്ങളില്‍ കാലില്‍ പിടിച്ചുവലിക്കുന്നവരുടെ കൂട്ടത്തില്‍ ഒരാള്‍കൂടി ആയല്ലോ എന്ന സന്തോഷവും കാണും. വീരന്മാര്ക്ക് എന്നും പോരാടാനാണല്ലോ ഉത്സാഹം.
എന്നാലും എന്റെ കുഞ്ഞാലീ. താന്‍ ഇതുവരെ ഈ പാര്‍ലമെന്ററി മര്യാദകള്‍ ഒന്നും പഠിച്ചുവച്ചില്ലല്ലോ. മിടുമിടുക്കരായ അനിയന്മാര്, പ്രസംഗം കസറുന്നവര്‍, അതിബുദ്ധിമാന്മാരൊക്കെ കേരളാവില്നിന്ന് വന്നിട്ടുണ്ടായിരുന്നല്ലോ. പോരെങ്കില്‍ നമ്മുടെ സര്‍വകലാ വല്ലഭനായ ഇന്നന്ചേട്ടനും. ആരോടെങ്കിലും മര്യാദകളൊക്കെ ഒന്നു ചോദിച്ചു മനസ്സിലാക്കേണ്ടതല്ലായിരുന്നില്ലേ? ഇതിപ്പം സകലതുക്കട പിള്ളേരും ഇരുന്നു കളിയാക്കുവല്ലേ. കാര്യം ഒരു സത്യമാണെങ്കിലും എല്ലാ സത്യവും ഈ മാധ്യമങ്ങളും പിള്ളേരും വിളിച്ചുകൂവരുതല്ലോ.
മോദിജീ മാപ്പ്. ഒരല്‍പ്പം അപഭ്രംശം പറ്റി. ഒന്നുമറിയാത്ത മോദിജിയെ തെറ്റിദ്ധരിക്കാന്‍ കേരളക്കാരു തന്നെ ഇടയാക്കി. മാപ്പ്, മാപ്പ്.
മാതാ അമൃതാനന്ദമയീ ദേവി പറയുംപോലെ ശരീരം മുന്‍പോട്ടു പുറകോട്ടും നാലുവശത്തോട്ടുമൊക്കെ വളര്‍ന്നെങ്കിലും മനസ്സും തലച്ചോറുമൊന്നും ദൈവം സഹായിച്ച് നമ്മള്‍ക്ക് വളര്‍ന്നിട്ടില്ലല്ലോ. എല്ലാരും ക്ഷമിക്യ. ക്ഷമിക്യ.
പി.വി. രാമചന്ദ്രന്, വടക്കന്‍ പറവൂര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: