കാസര്‍കോട്: ചുമട്ട് തൊഴിലാളികള്‍ക്ക് ക്ഷേമബോര്‍ഡില്‍ നിന്ന് ലഭിച്ചുകൊണ്ടിരിക്കുന്ന ആനുകൂല്യങ്ങള്‍ വര്‍ദ്ധിപ്പിക്കണമെന്ന് ഹെഡ്ലോഡ് ആന്റ് ജനറല്‍ മസ്ദൂര്‍സംഘ് (ബിഎംഎസ്) കാസര്‍കോട് മേഖല സമ്മേളനം ആവശ്യപ്പെട്ടു. ബിഎംഎസ് ജില്ല സെക്രട്ടറി കെ.എ.ശ്രീനിവാസന് ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡന്റ് കെ.വസന്ത അദ്ധ്യക്ഷത വഹിച്ചു. ഹെഡ്ലോഡ് ആന്റ് ജനറല്‍ മസ്ദൂര്‍സംഘ് ജില്ല സെക്രട്ടറി വി.ഗോവിന്ദന്, ബിഎംഎസ് ജില്ലാ ജോ.സെക്രട്ടറി കെ.നാരായണന്, കെ.രതീഷ് അനില്‍.ബി.നായര്‍, ഗുരുപ്രസാദ് തുടങ്ങിയവര്‍ സംസാരിച്ചു.
ഭാരവാഹികളായി കെ.രതീഷ് (പ്രസിഡന്റ്), കെ.വസന്ത, ഹരീഷ് കുതിരപ്പാടി(വൈസ് പ്രസിഡന്റ്), വി.സതീഷ് മധൂര്‍(സെക്രട്ടറി), കെ.ദിനേഷ്, കെ.സുരേഷ് (ജോ.സെക്രട്ടറി), പി.വിട്ടല (ഖജാന്‍ജി) എന്നിവരെ തെരഞ്ഞെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: