കാസര്‍കോട്: സമൂഹത്തില്‍ സൗഹാര്‍ദ്ദം നിലനിര്‍ത്തുന്ന സംഘടനയായി സ്റ്റുഡന്റ് പോലീസ് കേഡറ്റുകള്‍ മാറണമെന്ന് നിയമസഭാ സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന് പറഞ്ഞു. എല്ലാ വിധത്തിലുളള വിഭാഗീയ ചിന്തകളെയും ഇല്ലാതാക്കുന്നതിന് .കമ്മ്യൂണിറ്റി പോലീസിന്റെ യുവജന സാന്നിധ്യമായി എസ്പിസി കേഡറ്റുകള്‍ക്ക് മാറാന്‍ കഴിയണമെന്ന് ശ്രീരാമകൃഷ്ണന് പറഞ്ഞു. ഹോസ്ദുര്‍ഗ് ജിഎച്ച്എസ്എസില്‍ കഴിഞ്ഞ എസ്എസ്എല്‍സി പരീക്ഷയില്‍ മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് കരസ്ഥമാക്കിയ എസ് പി സി കേഡറ്റുകള്‍ക്കുളള ജില്ലാതല അനുമോദന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
യോഗത്തില്‍ എം.രാജഗോപാലന്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. ജില്ലാകളക്ടര്‍ ജീവന്‍ബാബു കെ മുഖ്യാതിഥി ആയിരുന്നു. ജില്ലാ പോലീസ് മേധാവി കെ.ജി.സൈമണ്‍ ആമുഖ പ്രഭാഷണം നടത്തി. ആര് ടി ഒ ബാബു ജോണ്‍, കാഞ്ഞങ്ങാട് ഡി വൈ എസ് പി.കെ.ദാമോദരന്‍, കാഞ്ഞങ്ങാട് ഡി ഇ ഒ ഇ പ്രകാശ് കുമാര്‍, ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ എം.രാജീവന്, എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ഡി ബാലചന്ദ്രന്, ഹോസ്ദുര്‍ഗ് ജി എച്ച് എസ് എസ് പ്രിന്സിപ്പാല് ഒ.വി.മോഹനന്, പി ടി എ പ്രസിഡന്റ് പി.സുധാകരന്, എസ് പി സി ജില്ലാ നോഡല്‍ ഓഫീസര്‍ ഡി വൈ എസ് പി ടി.പി.പ്രേമരാജന്‍, സ്കൂള്‍ ഹെഡ്മാസ്റ്റര് പി.വി.ജയരാജന് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: