കാസര്‍കോട്: കിനാനൂര്‍ കരിന്തളം പ്രദേശങ്ങളില്‍ സിപിഎം നേതൃത്വത്തെ ഞെട്ടിച്ച് ആശാപുര കമ്പനിക്ക് അനുകുല പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു. പഞ്ചായത്ത് ആസ്ഥാനമായ കയിത്തട്ട, തലയടുക്കം, കൊല്ലമ്പാറ തുടങ്ങിയ സ്ഥലങ്ങളിലാണ് കമ്പനിക്ക് സ്വാഗതമേകി പോസ്റ്ററുകള്‍ ഒട്ടിച്ചിരിക്കുന്നത്. കടലാടിപ്പാറ ഖനനത്തിനെതിരെ കള്ള പ്രചരണം നടത്തുന്നവരെ തിരിച്ചറിയുക. പദ്ധതിവേണം….തൊഴില്‍ വേണം….പരിസ്ഥിതിയും വേണം. പരിസ്ഥിതി നിയമങ്ങള്‍ പാലിച്ചു കൊണ്ടുള്ള കമ്പനിയുടെ ഖനനത്തിന് സര്‍ക്കാറിന്റെയും കോടതിയുടെ അംഗീകാരം. സമര നേതാക്കള്‍ക്ക് പുറത്തു നിന്ന കിട്ടുന്ന പണം തിരിച്ചറിയണമെന്നും ഉറവിടമന്വേഷിക്കണമെന്നും പോസ്റ്ററിലുണ്ട്. സിഐടിയുവിലെ ഒരു വിഭാഗമാണ് പോസ്റ്ററുകള്‍ക്ക് പിന്നിലെന്ന് ആരോപണമുണ്ട്. അഞ്ചിന് നടക്കുന്ന പൊതു തെളിവെടുപ്പിനെതിരായ സമരത്തിനായി പഞ്ചായത്ത് വാഹനം ഉപയോഗിക്കുന്നതായി സിപിഎമ്മുകാര്‍ തന്നെ പറയുന്നുണ്ട്. കുടുംബശ്രീകളെയും, തൊഴിലുറപ്പ് തൊഴിലാളികളെയും വിളിച്ച് സമരത്തിനെത്തിയില്ലെങ്കില് ആനുകൂല്യങ്ങള്‍ തടഞ്ഞ്വെയ്ക്കുമെന്ന് ഭിഷണിമുഴക്കുന്നതായി തൊഴിലാളികള്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: