കൊച്ചി: ക്രിക്കറ്റ് ഇതിഹാസം സച്ചിന് തെന്‍ഡുല്‍ക്കറും കേരള ബ്ലാസ്റ്റേഴ്സും തമ്മിലുള്ള ബന്ധം നമുക്ക് എല്ലാവർക്കും അറിയാവുന്നതാണ്. ഇപ്പോൾ ഇതാ സച്ചിൻ എറണാകുളം ജനറല്‍ ആശുപത്രിയിലെ ഡിജിറ്റല്‍ എക്സറേ യൂണിറ്റിന് 25 ലക്ഷം രൂപ നൽകുന്നു. സച്ചിന്റെ എംപി ഫണ്ടില്‍ നിന്നാണ് പണം അനുവദിച്ചിരിക്കുന്നത്.
സച്ചിന്റെ ഓഫീസ് ഇക്കാര്യം എറണാകുളം ജില്ലാ കളക്ടറെ അറിയിച്ചിട്ടുണ്ട്. എഴുപത് ദിവസത്തിനകം ഇതിനു വേണ്ട നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി തുക കൈമാറുമെന്ന് സച്ചിന്റെ ഓഫീസ് വ്യക്തമാക്കിയിട്ടുണ്ട്.
അതേ സമയം 2017ലെ ഐഎസ്എല്‍ മത്സരങ്ങള്‍ ഒക്ടോബറില്‍ ആരംഭിക്കും. സച്ചിനെ കൂടാതെ സിനിമ താരങ്ങളായ ചിരഞ്ജീവി, നാഗാര്‍ജുന്‍, അല്ലു അരവിന്ദ്, നിമ്മഗഡ പ്രസാദ് എന്നിവരാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ മറ്റ് ഉടമകള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: