മലപ്പുറം: മുഖ്യമന്ത്രിയുടെ ‘കടക്ക് പുറത്ത്’ പരാമര്‍ശത്തിനെതിരെ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്. മാധ്യമപ്രവര്‍ത്തകരോട് ഭരണാധികാരികള്‍ ഇത്തരം നിലപാട് സ്വീകരിക്കരുതെന്നും, ഈ വിഷയം ചര്‍ച്ച ചെയ്യണോ എന്ന് തീരുമാനിക്കേണ്ടത് സിപിഐഎം സംസ്ഥാനസമിതിയാണെന്നും കാനം പറഞ്ഞു.
എന്നാൽ കാനം നേരത്തെ മുഖ്യമന്ത്രിയുടെ പദപ്രയോഗത്തെ ന്യായീകരിച്ച് രംഗത്തെത്തിയിരുന്നു. മുഖ്യമന്ത്രിയുടെ പ്രസ്താവനയെ ഒരു ഗ്രാമീണ ഭാഷാശൈലിയായി കണ്ടാൽ മതിയെന്നാണ് അദ്ദേഹം പറഞ്ഞത്.
അതേ സമയം മാധ്യമ പ്രവര്‍ത്തകരോട് ‘കടക്ക് പുറത്ത്’ എന്ന് ആജ്ഞാപിച്ചതിന് പിന്നാലെ ഉയര്‍ന്ന വിവാദങ്ങളുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ ഓഫീസ് മസ്കറ്റ് ഹോട്ടലിലെ ജീവനക്കാരോട് വിശദീകരണം തേടിയിരുന്നു.
സമാധാന ചര്‍ച്ച നടന്ന മസ്ക്കറ്റ് ഹോട്ടലിലേക്ക് എങ്ങനെയാണ് മാധ്യമപ്രവര്‍ത്തകര്‍ക്ക് പ്രവേശനം ലഭിച്ചത്, ആരാണ് പ്രവേശനത്തിന് അനുമതി നല്‍കിയത്, യോഗത്തിന്റെ ചിത്രങ്ങളടക്കം പകര്‍ത്താന്‍ ആരാണ് മാധ്യമപ്രവര്‍ത്തകര്‍ക്ക് അനുമതി നല്‍കിയത് എന്നതടക്കമുള്ള കാര്യങ്ങളിലാണ് വിശദീകരണം തേടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: