ന്യൂദല്‍ഹി: രാജ്യത്തെ പരമോന്നത കായിക പുരസ്കാരമായ ഖേല്‍ രത്ന പ്രഖ്യാപിച്ചു. ഹോക്കി താരം സര്‍ദാര്‍ സിംഗ്, പാരാ ഒളിംബിക്സില് സ്വര്‍ണം നേടിയ ജാവലിന്‍ താരം ദേവേന്ദ്ര ജജരിയ എന്നിവര്‍ക്കാണ് പുരസ്കാരം ലഭിച്ചത്. ജസ്റ്റിസ് സി.കെ. താക്കൂര്‍ അധ്യക്ഷനായ സമിതിയാണ് പുരസ്ക്കാര നിര്‍ണയം നടത്തിയത്.
ചേതേശ്വര്‍ പൂജാര, ഹര്‍മന്‍പ്രീത് കൗര്‍, പ്രശാന്തി സിങ്, എസ്.വി.സുനില്‍, ആരോക്യ രാജീവ്, ഖുഷ്ബി കൗര്‍ എന്നിവര്‍ അര്‍ജുന അവാര്‍ഡിനും അര്‍ഹരായി. അതേസമയം, മലയാളി താരങ്ങള്‍ക്ക് ആര്‍ക്കും അര്‍ജുന അവാര്‍ഡില്ല. സജന് പ്രകാശിനെയും അവാര്‍ഡിനു പരിഗണിച്ചില്ല.
ഹോക്കി ടീം മുന്‍ ക്യാപ്റ്റന്‍ സര്‍ദാര്‍ സിങ്ങിനെക്കൂടാതെ പാരാലിംപിക്സ് ഹൈജംപ് താരം മാരിയപ്പന്, ബോക്സിങ് താരം മനോജ് കുമാര്‍ തുടങ്ങി ഏഴുപേരാണു ഖേല്‍ രത്ന പുരസ്ക്കാര സാധ്യത പട്ടികയിലുണ്ടായിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: