കൊളംബോ: ശ്രീലങ്കയ്ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തെരഞ്ഞെടുത്തു. 56 റണ്‍സെടുക്കുന്നതിനിടെ ആദ്യ വിക്കറ്റ് നഷ്ടമായി. 35 റണ്‍സെടുത്ത ശിഖര്‍ ധവാന്റെ വിക്കറ്റാണ് നഷ്ടമായത്. ദില്‍റുവാന്‍ പെരേര ധവാനെ വിക്കറ്റിനു മുന്നില്‍ കുടുക്കുകയായിരുന്നു.
ഇന്ത്യന്‍ ബാറ്റ്സ്മാന് ചേതേശ്വര്‍ പൂജാരയുടെ അമ്പതാം ടെസ്റ്റ് എന്ന സവിശേഷതയും കൊളംബോ ടെസ്റ്റിനുണ്ട്. അതേസമയം ആദ്യ ടെസ്റ്റ് കളിച്ച ടീമില്‍ മൂന്നു മാറ്റങ്ങളുമായാണ് ആതിഥേയര്‍ ഇന്ന് കളത്തിലിറങ്ങുന്നത്. ന്യൂമോണിയയെ തുടര്‍ന്ന് ആദ്യ ടെസ്റ്റില്‍ കളിക്കാതിരുന്ന നായകന് ദിനേശ് ചണ്ഡിമല്‍ ടീമില്‍ തിരിച്ചെത്തി.
ധനഞ്ജയ ഡിസില്‍വ, മലിന്ദ പുഷ്പകുമാര എന്നിവരാണ് ടീമില്‍ ഇടം നേടിയ മറ്റുള്ളവര്‍. ഇടം കൈയന്‍ സ്പിന്നര്‍ പുഷ്പകുമാരയുടെ അരങ്ങേറ്റ മല്‍സരമാണിത്. ആദ്യ ടെസ്റ്റ് വിജയിച്ച ഇന്ത്യയ്ക്ക് ഈ ടെസ്റ്റ് കൂടി നേടിയാല്‍ ടെസ്റ്റ് പരമ്പര സ്വന്തമാക്കാനാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: