കൊച്ചി: നടിയെ അക്രമിച്ച കേസിൽ സംവിധായകൻ നാദിർഷയെ വീണ്ടും ചോദ്യം ചെയ്തേക്കുമെന്ന് സൂചന. തെളിവ് നശിപ്പിച്ചതിലടക്കം നാദിർഷക്ക് പങ്കുണ്ടെന്ന് പോലീസ് സംശയിക്കുന്നുണ്ട്. അതേസമയം, റിമാൻഡിൽ കഴിയുന്ന നടൻ ദിലീപിന്റെ ബന്ധുക്കളെ കഴിഞ്ഞദിവസം പോലീസ് ചോദ്യം ചെയ്തിരുന്നു.
ദിലീപിന്റെ സഹോദരീ ഭർത്താവ് ഉൾപ്പെടെയുള്ളവരുടെ മൊഴിയാണ് പോലീസ് രേഖപ്പെടുത്തിയത്. ദിലീപിന്റെ മിക്ക വ്യവസായ സംരംഭങ്ങളും നോക്കിനടത്തുന്നത് സഹോദരീ ഭർത്താവാണ്. ദിലീപിന്റെറ മുൻ ഭാര്യ മഞ്ജു വാര്യരുടെ സഹോദരൻ മധു വാര്യരുടെ മൊഴിയും അന്വേഷണസംഘം എടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: