കരുവാരകുണ്ട്: വനംവകുപ്പ് അധികൃതരുടെ നിസംഗതയെ തുടര്‍ന്നാണ് മലയോര ഗ്രാമങ്ങളിലെ ജനവാസകേന്ദ്രങ്ങളില്‍ പുലികള്‍ തമ്പടിക്കുവാന്‍ സാഹചര്യം സൃഷ്ടിക്കുന്നതെന്ന് നാട്ടുകാര്‍.
ജനവാസകേന്ദ്രമായ മാമ്പറ്റ റേഷന്‍കടക്ക് സമീപം കഴിഞ്ഞ ദിവസം പട്ടാപകലാണ് പുലിയെ കണ്ടത്. പുഴയില്‍ കുളിക്കാന്‍ പോയ സ്ത്രീകളാണ് പുലിയെ കണ്ടത്. ആളുകളെ കണ്ടയുടന്‍ നെച്ചിക്കാടന് മൊയ്തീന്റെ കൃഷിയിടത്തില്‍ കാടുമൂടിയ സ്ഥലത്ത് പുലി ഓടി മറയുകയായിരുന്നുവെന്നും സ്ത്രീകള്‍ പറഞ്ഞു. പോലീസും വനംവകുപ്പും സ്ഥലത്തെത്തിയെങ്കിലും അവര്‍ ജീവനില്‍ ഭയന്ന് പുലി സാന്നിധ്യമുണ്ടന്നറിയിച്ച പ്രദേശത്തേക്കടുത്തില്ല.
അഞ്ചടിയോളം നീളവും മൂന്നടിയോളം ഉയരവുമുള്ള ജീവിയെയാണ് സ്ത്രീകള്‍ കണ്ടത്. ഒരു മാസം മുമ്പ് ചേരിപടിക്ക് സമീപം കര്‍ഷകന്റെ ആറ് ആടുകളെ പുലി വകവരുത്തിയിരുന്നു. പ്രദേശത്ത് പുലിക്കൂട് സ്ഥാപിക്കണമെന്നും ജനങ്ങളുടെ ഭീതിയകറ്റണമെന്നുമുള്ള നാട്ടുകാരുടെ അന്നത്തെ ആവശ്യം വനംവകുപ്പ് നിരാകരിക്കുകയായിരുന്നു. കൂട്ടത്തി, അരിമണല്‍, കിഴക്കേതല ഭാഗങ്ങളിലും കഴിഞ്ഞവര്‍ഷം പുലികളെ നാട്ടുകാര്‍ നേരിട്ടു കണ്ടിരുന്നു.
കുട്ടത്തിയിലെ തേക്കിന്‍കാട്ടില്‍ അയ്യപ്പന്റെ വീടിനു മുമ്പില്‍ സ്ഥാപിച്ചിരുന്ന സിസി ടിവിയില്‍ പുലിയുടെ ദൃശ്യങള്‍ പതിഞ്ഞിരുന്നു. ടൗണിലെ രാത്രി കാവല്‍ക്കാരനായിരുന്ന ഗൂര്‍ഖ കഴിഞ്ഞ വര്‍ഷം കിഴക്കേ തലയിലെ പുതിയ സ്റ്റാന്റിന് സമീപത്തുവച്ച് പുലിയെ നേരിട്ടു കാണുകയുണ്ടായി. ഇത്രയും സംഭവങ്ങളായിട്ടും നാട്ടുകാരുടെ ഭീതിയകറ്റാനുള്ള ശ്രമം വനംവകുപ്പിന്റെ ഭാഗത്ത് നിന്നുണ്ടാകാത്തതില്‍ നാട്ടുകാര്‍ക്കിടയില്‍ ശക്തമായ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.
അതേ സമയം കരുവാരകുണ്ട് പഞ്ചായത്തധിര്ത്തിയില് പെട്ട ഓലപ്പാറയില്‍ കഴിഞ്ഞ വര്‍ഷം ആടുകളെ പുലി വകവരുത്തുകയുണ്ടായി. പുലി സാന്നിധ്യം ഉറപ്പായതോടെ നാട്ടുകാര്‍ ജാഗ്രത പാലിക്കണമെന്ന് പോലീസ് മുന്നയിപ്പ് നല്‍കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: