വിശ്വാമിത്ര മഹര്‍ഷിയുടെ കൂടെ യാത്ര തുടര്‍ന്ന രാമലക്ഷമണന്മാര് ഇതിനിടെ പല ദിവ്യാസ്ത്രങ്ങളും മഹര്‍ഷിയില്‍ നിന്ന് അഭ്യസിച്ചു. വിദര്‍ഭ രാജ്യത്തെക്കുറിച്ചും ജനക മഹാരാജാവിനെക്കുറിച്ചും അവിടുത്തെ ശൈവചാപത്തിനെക്കുറിച്ചുമെല്ലാം പറഞ്ഞു കൊണ്ടു മുന്നോട്ടു പോയി. കടന്നുപോകുന്ന സ്ഥലങ്ങളെപ്പറ്റിയെല്ലാം മഹര്‍ഷി വിവരിച്ചു കൊടുത്തു.
വിധാതാവിന്റെ മകനായ കുശന് കുശാംബരന്, കുശനാഭന്, അധൂര്ത്ത രജസന്, വസു എന്നിങ്ങനെ നാലുപുത്രന്മാര്. പിതൃവാക്കു പാലിച്ചു കൊണ്ട് ഇവര്‍ നാലു നഗരങ്ങളുണ്ടാക്കി. കുശാംബരന് കുൗശാംബിയും കുശനാഭന് മഹോദയപുരവും അധൂര്ത്ത രജസന് ധര്മാരണ്യവും വസു ഗിരിവ്രജവുമുണ്ടാക്കി. വസു സൃഷ്ടിച്ച നഗരം മാഗധ നദിക്കരയിലായതിനാല്‍ മാഗധം എന്നറിയപ്പെട്ടു.
കുശനാഭരാജര്ഷിക്ക് നൂറു പെണ്‍കുട്ടികള്‍. അവരുടെ അമ്മ ഘൃതാചി. ഈ കുട്ടികളെല്ലാവരും ബഹുസുന്ദരികളും അച്ഛനമ്മമാരോട് ഏറെ സ്നേഹവും ബഹുമാനവും ഉള്ളവരുമായിരുന്നു.
ഒരിക്കല്‍ പൂന്തോട്ടത്തില്‍ കളിച്ചുകൊണ്ടിരുന്ന രാജകുമാരിമാരോട് വായുദേവന് ഒരു കൗതുകം. അവരുടെ താരുണ്യം എന്നും നിലനിര്‍ത്തി സ്വര്‍ഗത്തിലേക്കു കൂട്ടിക്കൊണ്ടുപോകാന്‍ സന്നദ്ധനായി വായുദേവന് വിവാഹാഭ്യര്‍ത്ഥന നടത്തി.
കുലസ്ത്രീകള്‍ക്ക് അച്ഛനമ്മമാരുടെ വാക്കാണ് പ്രധാനമെന്ന് കുട്ടികള്‍ മറുപടി നല്കി. എന്നാല്‍ വായുദേവന് കളിയായി ചില കുസൃതികള്‍ കാട്ടി, അവരുടെ പട്ടുവസ്ത്രങ്ങള്‍ തെന്നിമാറി. അവര്‍ വായുവിനോട് പ്രാര്‍ത്ഥിച്ചു. തന്നിഷ്ടം കാട്ടാനുള്ള ദുര്‍ബുദ്ധി ഞങ്ങള്ക്കുണ്ടാകാതിരിക്കട്ടെ. എന്നാല്‍ കാറ്റിന്റെ കുസൃതി തുടര്‍ന്നു. വസ്ത്രങ്ങള്‍ തെന്നിമാറിയപ്പോള്‍ അവര്‍ ഞെളിപിരികൊണ്ടു. ഒരുവിധം ഓടി കൊട്ടാരത്തിനകത്തു കയറി. [കുറേനേരം ഞെളിപിരികൊണ്ടതിനാല് അവര്‍ക്കെല്ലാവര്‍ക്കും ശരീരത്തിന് വക്രതകള്‍ വന്നു. കൊട്ടാരത്തില്‍ കയറി തളര്‍ന്നു വീണ മക്കളോട് കുശനാഭന് കാര്യങ്ങളന്വേഷിച്ചു. കുട്ടികളുടെ സ്ഥിരബുദ്ധിയിലും പിതൃബഹുമാനത്തിലും അദ്ദേഹത്തിന് അഭിമാനം തോന്നി.
ചൂളിമഹര്ഷിയുടെ മാനസപുത്രനായ ബ്രഹ്മദത്തന് അവരെ മഹാരാജന് വിവാഹം ചെയ്തു നല്‍കിയതോടെ അവരുടെ കൂനൊക്കെ മാറി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: