മുംബൈ: നോട്ട് നിരോധനത്തിനുശേഷം കുറഞ്ഞ പണലഭ്യത ഏറെക്കുറെ സാധാരണ നിലയിലായതായി റിസർവ് ബാങ്ക്. ഇക്കാര്യത്തിൽ കേന്ദ്രസർക്കാരുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും പണലഭ്യത പഴയനിലയിലാക്കാൻ വേണ്ട നടപടികൾ സ്വീകരിക്കുന്നുണ്ടെന്നും ആർ.ബി.ഐ. ഡെപ്യൂട്ടി ഗവർണർ വിരാൽ ആചാര്യ പറഞ്ഞു.
കഴിഞ്ഞവർഷം നവംബർ എട്ടിന് നോട്ടുനിരോധനം പ്രഖ്യാപിക്കുമ്പോൾ 17.7 ലക്ഷം കോടിരൂപയുടെ നോട്ടുകളാണ് ക്രയവിക്രയത്തിലുണ്ടായിരുന്നത്. 500 രൂപയുടെയും 1000 രൂപയുടെയും 15.44 ലക്ഷം രൂപ മൂല്യമുള്ള നോട്ടുകൾ അന്ന് അസാധുവാക്കി.
ജൂലായ് ഏഴോടെ ഇതിന്റെ 84 ശതമാനം പണവും തിരിച്ചെത്തിയെന്നാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഇക്കോറാപ്പ് റിപ്പോർട്ടിൽ പറയുന്നത്. ഇപ്പോഴത്തെ പണലഭ്യത തൃപ്തികരമാണെന്നും വൈകാതെ അത് നോട്ട് നിരോധനത്തിന് മുമ്പുള്ള അവസ്ഥയിലേക്ക് എത്തുമെന്നും ആചാര്യ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: