നീണ്ടുപോകുന്ന പരമ്പരപോലെയാണെന്നു തോന്നുന്നു നടി ആക്രമിക്കപ്പെട്ട കേസില്‍ അന്വേഷണം നീങ്ങുന്നത്. ഇനിയും വമ്പന്മാര് പിടിക്കപ്പെടാനുണ്ടെന്നതാണ് സത്യം. നടന് സിദ്ദിഖ് ഉള്‍പ്പടെ പലരും വലയില്‍ കുടുങ്ങാന്‍ സാധ്യതയുണ്ടെന്നതിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നത്. സിനിമയില്‍ നിരവധി വില്ലന്‍ വേഷങ്ങള്‍ ചെയ്ത സിദ്ദിഖ് ജീവിതത്തില്‍ യഥാര്‍ഥ വില്ലനാവുകയാണോ.
ഇദ്ദേഹത്തിന്റെ ഭാര്യ മുന്‍പ് ആത്മഹത്യ ചെയ്തതിനെക്കുറിച്ച് നേരത്തെ പലതും കേട്ടിരുന്നു. അതിനെക്കുറിച്ചു പിന്നീട് അന്വേഷണമൊന്നും ഉണ്ടായില്ല. എന്തായാലും പലനാള്‍ ചെയ്യുന്നത് ഒരുനാള്‍ എന്നു കേള്‍ക്കുംപോലെ തെറ്റു ചെയ്താല്‍ ഒരുനാള്‍ കുടുങ്ങും.
ഏതു മലയാള സിനിമയേയും തോല്‍പ്പിക്കുംവിധമുള്ള തിരക്കഥയാണ് ഈ കേസിലുള്ളതെന്നു തോന്നുന്നു.
മലയാള സിനിമ പേടികൊണ്ടു വിറച്ചിരിക്കുകയാണ്. താന്‍ കള്ളനാണോ എന്നരീതിയിലാണ് ഓരോ സിനിമാക്കാരനും അവനവനെ നിരീക്ഷിക്കുന്നത്. സിനിമ കാണാന്‍ ഇപ്പോള്‍ ആളില്ല .സിനിമക്കുള്ളിലെ ഇത്തരം സിനിമകളുടെ വാസ്തവം അറിയാനാണ് ജനത്തിനു താല്‍പ്പര്യം.താരരാജാവിനൊപ്പം അഴിയെണ്ണാന്‍ വേറേയും രാജാക്കന്മാരുണ്ടാകും എന്നുതന്നെയാണ് പൊതുജന നിഗമനം.
ഇതിനിടയില്‍ മറ്റൊരു പൊല്ലാപ്പുകൂടി മലയാള സിനിമയിലേക്ക്എ ത്തിനോക്കിയേക്കാം. തെലുങ്കുസിനിമയിലെ ലഹരിക്കേസുമായി ബന്ധപ്പെട്ട് അന്വേഷണം മലയാള സിനിമയിലേക്കു നീങ്ങുമോ എന്നപേടിയും സിനിമാക്കാര്‍ക്കുണ്ട്. മലയാള സിനിമയിലും വര്‍ഷങ്ങളായി ലഹരിപ്പുക ഉണ്ടെന്ന ആരോപണം നിലവിലുണ്ട്. ഇടയ്ക്കുചില റെയ്ഡും അറസ്റ്റും ഉണ്ടായെങ്കിലും പിന്നീടത് എങ്ങും എത്തിയില്ല. സിനിമയിലെ ന്യൂജന്കാരില് ചിലരെങ്കിലും ലഹരിക്കടിയമാണെന്ന ആരോപണം നിലനില്‍ക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: