മലപ്പുറം: തീവ്ര രാഷ്ട്രീയ നിലപാടുകള്‍ മുഖമുദ്രയാക്കിയ എസ്എഫ്ഐ മാഗസിന് കോളേജ് മാനേജ്മെന്റ് അനുമതി നിഷേധിച്ചു. മലപ്പുറം ജില്ലയിലെ വളാഞ്ചേരി മജ്ലിസ് കോളേജിലാണ് സംഭവം. എസ്എഫ്ഐ നേതൃത്വം നല്കുന്ന യൂണിയന് പുറത്തിറക്കിയ മാഗസിന്റെ പേര് ‘വാഗ-ട്രെയിന്‍ ടു പാക്കിസ്ഥാന്’ എന്നാണ്.
മതേതരത്വത്തെ പ്രതികൂലമായി ബാധിക്കുന്ന നിരവധി ലേഖനങ്ങളും മാഗസിനില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കോട്ടിട്ട തമ്പ്രാന്റെ കല്‍പ്പനകള്‍ എന്ന തലക്കെട്ടിലുള്ള കവിത പ്രധാനമന്ത്രിയെ അവഹേളിക്കുന്നതാണെന്നും ഇത് മാഗസിനില്‍ നിന്ന് ഒഴിവാക്കണമെന്നും മാനേജ്മെന്റെ ആവശ്യപ്പെട്ടിരുന്നു.
എന്നാല്‍ ആവിഷ്ക്കാര സ്വാതന്ത്ര്യത്തില്‍ കൈകടത്താന്‍ ആരെയും അനുവദിക്കില്ലെന്ന നിലപാടിലാണ് എസ്എഫ്ഐ. എതിര്‍പ്പിനെ മറികടന്ന് എസ്എഫ്ഐ മാഗസിന് പ്രകാശനം നടത്തി. എന്നാല്‍ ഈ മാഗസിന് വിദ്യാര്‍ത്ഥികള്‍ക്ക് വിതരണം ചെയ്യാന്‍ അനുവദിക്കില്ലെന്ന് മാനേജ്മെന്റ് ശക്തമായ നിലപാട് സ്വീകരിച്ചു കഴിഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: