മൂന്നാര്‍(ഇടുക്കി): മണ്ണുമാന്തി ഉപയോഗിച്ച് വിരട്ടിയോടിച്ച കാട്ടാന ചെരിഞ്ഞ സംഭവത്തില്‍ ടാറ്റായുടെ ചെണ്ടുവര എസ്റ്റേറ്റിലെ മാനേജരെയും മണ്ണുമാന്തിയുടെ ഉടമയെയും കേസില്‍ പ്രതിചേര്‍ക്കാന്‍ വനംവകുപ്പ് നടപടി തുടങ്ങി. കഴിഞ്ഞ മാസം 25നാണ് സംഭവം.
എസ്റ്റേറ്റിനുള്ളിലെ ഫാക്ടറി പരിസരത്തെത്തിയ ആനയെ മണ്ണുമാന്തി ഉപയോഗിച്ച് വിരട്ടിയോടിച്ചപ്പോഴാണ് ആനയ്ക്ക് ഗുരുതരമായി പരിക്കേറ്റത്. പിന്നീട് ആനയെ ചെരിഞ്ഞ നിലയില്‍ കണ്ടെത്തുകയായിരുന്നു. കേസില്‍ മണ്ണുമാന്തിയുടെ ഡ്രൈവര്‍, കരാറുകാരന് എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു.
വൈല്‍ഡ് ലൈഫ് പൊട്ടക്ഷന് ആക്ട് ഒമ്പത് പ്രകാരമാണ് കേസെടുത്തതെങ്കിലും പ്രതികള്‍ക്ക് ദേവികുളം കോടതിയില്‍ നിന്ന് പെട്ടെന്ന് ജാമ്യം ലഭിച്ചു. മണ്ണുമാന്തി മൂന്നാര്‍ ഡിഎഫ്ഒ ഓഫീസില്‍ സൂക്ഷിച്ചതല്ലാതെ കോടതിയില്‍ എത്തിക്കാന്‍ വനംവകുപ്പ് തയ്യാറായില്ല. പ്രതികള്‍ക്ക് ജാമ്യം ലഭിക്കാന്‍ ഉതകുന്ന തരത്തില്‍ വനംവകുപ്പ് പ്രവര്‍ത്തിച്ചു എന്ന ആക്ഷേപമുയര്‍ന്നിട്ടുണ്ട്.
ആനയെ വിരട്ടുന്നത് തടയാതിരുന്ന എസ്റ്റേറ്റ് മാനേജരും കേസില്‍ പ്രതിയാകും. മണ്ണുമാന്തിയുടെ ഉടമസ്ഥന് അടിമാലി സ്വദേശി ധനേഷ് വാഹനം കരാറുകാരെ ഏല്‍പ്പിച്ചപ്പോള്‍ നിയമലംഘനത്തിന് ഉപയോഗിക്കില്ലെന്ന സമ്മതപത്രം വാങ്ങിയില്ല.
ഇക്കാരണത്താലാണ് ഇയാളെ പ്രതിയാക്കാന്‍ തീരുമാനിച്ചിരിക്കുന്നതെന്നാണ് വനം വകുപ്പ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്. കേസ് ഒതുക്കാന്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ ശ്രമിക്കുകയാണെന്ന് കാണിച്ച് ഇടുക്കി എസ്പിസിഎ, ഗ്രീന്‍ കെയര്‍ കേരള എന്നീ സംഘടനകള്‍ ഉന്നത വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്കും നാഷണല്‍ ഗ്രീന്‍ ട്രൈബ്യൂണലിനും പരാതി നല്‍കിയിട്ടുണ്ട
പ്രതികരിക്കാൻ ഇവിടെ എഴുതുക: