കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ദൃശ്യങ്ങള്‍ അടങ്ങിയ മൊെബെല്‍ ഫോണ്‍ കത്തിച്ചുകളഞ്ഞതായി അഡ്വ. രാജു ജോസഫ് മൊഴി നല്കി. ഇക്കാര്യം പോലീസ് സ്ഥിരീകരിച്ചു. പള്‍സര്‍ സുനിയുടെ അഭിഭാഷകന് പ്രതീഷ് ചാക്കോയുടെ സഹ അഭിഭാഷകനായ രാജു ജോസഫിനെ ഇതുമായി ബന്ധപ്പെട്ട് പോലീസ് അറസ്റ്റ് ചെയ്തു. പിന്നീട് സ്റ്റേഷന് ജാമ്യത്തില്‍ വിട്ടയച്ചു. ദൃശ്യങ്ങള്‍ അടങ്ങിയ മൊെബെല്‍ ഫോണ്‍ രാജു ജോസഫ് നശിപ്പിച്ചതായി പ്രതീഷ് ചാക്കോ മൊഴി നല്‍കിയിരുന്നു.
ഇതേത്തുടര്‍ന്നാണു രാജു ജോസഫിനെ അറസ്റ്റ് ചെയ്തത്. ഇതോടെ ഈ കേസിലെ ഏറ്റവും നിര്‍ണായക തെളിവായ ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊെബെല്‍ ഫോണ്‍ നഷ്ടപ്പെട്ടുവെന്നുറപ്പായി. ദൃശ്യങ്ങള്‍ അടങ്ങിയ മൊെബെല്‍ ഫോണ്‍ നശിപ്പിക്കപ്പെട്ടത് അന്വേഷണ സംഘത്തിനു തിരിച്ചടിയായി.
നടിയെ ആക്രമിച്ചതിനുശേഷം ഒളിവില്‍ കഴിയുന്നതിനിടെ ദൃശ്യങ്ങള്‍ അടങ്ങിയ മൊെബെല്‍ ഫോണ്‍ പള്‍സര്‍ സുനി അഭിഭാഷകനായ പ്രതീഷ് ചാക്കോയ്ക്കു കൈമാറിയിരുന്നു. തുടര്‍ന്ന് പ്രതീഷ് ചാക്കോയ്ക്കൊപ്പം എറണാകുളം സി.ജെ.എം. കോടതിയില്‍ കീഴടങ്ങാന്‍ ശ്രമിച്ചെങ്കിലും പോലീസ് പള്‍സര്‍ സുനിയെ പ്രതിക്കൂട്ടില്‍നിന്നും പിടിച്ചിറക്കി അറസ്റ്റ് ചെയ്യുകയായിരുന്നു.
പള്‍സര്‍ സുനി പിടിയിലായതോടെ അപകടം മനസിലാക്കിയ പ്രതീഷ് ചാക്കോയും രാജു ജോസഫും ചേര്‍ന്ന് കേസിലെ നിര്‍ണായക തെളിവായ മൊെബെല്‍ ഫോണ്‍ കത്തിച്ചുകളഞ്ഞെന്നാണു പോലീസിനു ലഭിച്ച വിവരം. രാജു ജോസഫ് വന്ന കാറും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഫോണും കാര്‍ഡും നശിപ്പിക്കാന്‍ കൊണ്ടുപോയത് ഈ കാറിലാണെന്ന സംശയത്തെ തുടര്‍ന്നാണു നടപടി.
നടി ആക്രമിക്കപ്പെട്ട കേസില്‍ നടന് ദിലീപിന്റെ സുഹൃത്തും സിനിമാ സംവിധായകനുമായ നാദിര്‍ഷയെ പോലീസ് വീണ്ടും ചോദ്യംചെയ്യും. വിവിധ മൊഴികളുടെ അടിസ്ഥാനത്തില്‍ ചില കാര്യങ്ങളില്‍ വ്യക്തത വരുത്തുകയാണു ലക്ഷ്യം. നാദിര്‍ഷയുടെയും ദിലീപിന്റെ മാനേജരായ അപ്പുണ്ണിയുടെയും മൊഴികളില്‍ പൊരുത്തക്കേടുണ്ടോ എന്ന് അന്വേഷണ സംഘം പരിശോധിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: