തൃശൂര്‍: പത്രപ്രവര്‍ത്തകനായിരുന്ന പി. ശ്യാമിന്റെ പത്താം ചരമവാര്‍ഷികത്തോടനുബന്ധിച്ച് ബിജെപി വൈചാരിക സെല്‍ ഇന്തോ-ചൈന ബന്ധവും രാഷ്‌ട്രീയ നിലപാടുകളും എന്ന വിഷയത്തില്‍ സെമിനാര്‍ സംഘടിപ്പിച്ചു. സംസ്ഥാന കണ്‍വീനര്‍ ടി.ജി.മോഹന്‍ദാസ് വിഷയാവതരണം നടത്തി. ടി.എസ്.നീലാംബരന്‍ ശ്യാം അനുസ്മരണ പ്രസംഗം നടത്തി.
ജോയ് എം. മണ്ണൂര്‍, മുരളി പാറപ്പുറം, സുജയ്‌സേനന്‍, അന്‍മോല്‍ മോത്തി, കെ.കേശവദാസ് എന്നിവര്‍ സംസാരിച്ചു.
















