മാവേലിക്കര: നിയുക്ത ചെട്ടികുളങ്ങര ദേവീക്ഷേത്രം പുറപ്പെടാ മേല്‍ശാന്തി തിരുവനന്തപുരം വെഞ്ഞാറമ്മൂട് വലിയകട്ടക്കാല്‍ മണ്ണൂര്‍മഠം എസ്.എസ്. നാരായണന് പോറ്റി കുടുംബസമേതം ചെട്ടികുളങ്ങര ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി.
സുഹൃത്തും പമ്പ ഗണപതി ക്ഷേത്രം മേല്‍ശാന്തിയുമായ കണ്ടിയൂര്‍ നീലമന ഇല്ലം എന്‍.പരമേശ്വരന് നമ്പൂതിരിയുടെ വീട്ടിലെത്തിയ ശേഷം ഇന്നലെ രാവിലെ ഒന്‍പതോടെയാണു ക്ഷേത്രത്തിലെത്തി ദര്‍ശനം നടത്തിയത്. പിതാവ് ശുംഭുപോറ്റി, മാതാവ് സാവിത്രി അന്തര്‍ജ്ജനം, ഭാര്യ അടൂര്‍ ശ്രീനിലയത്ത് മഠം പ്രശാന്തി ദേവി, മക്കളായ വൈശാഖ് എന്‍.പോറ്റി, വൈഷ്ണവ് എന്‍.പോറ്റി എന്നിവര്‍ക്കൊപ്പമാണു ദര്‍ശനത്തിനെത്തിയത്. പതിമൂന്നു കരകളുടെയും ഏകീകൃതസംഘടനയായ ശ്രീദേവി വിലാസം ഹിന്ദുമത കണ്വന്ഷന് ഓഫിസിലും ദേവസ്വം ഓഫിസിലും എത്തിയ അദ്ദേഹം ക്ഷേത്രം തന്ത്രി പ്ലാക്കുടി ഇല്ലം ഉണ്ണികൃഷ്ണന് നമ്പൂതിരിയെ വീട്ടിലെത്തി അനുഗ്രഹം തേടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: