നെടുങ്കണ്ടം: ഇറച്ചിക്കടയില്‍ അനധികൃത വിദേശമദ്യ വില്‍പ്പന നടത്തിയ പ്രതി എക്സൈസിനെ കണ്ട് ഓടി രക്ഷപെട്ടു. എഴുകുംവയല്‍ ആലുങ്കല്‍ ജോസാണ് രക്ഷപെട്ടത്. കടയില്‍ ഒളിപ്പിച്ചിരുന്ന 6.700 ലിറ്റര്‍ വിദേശമദ്യം എക്സൈസ് സംഘം പിടിച്ചടുത്തു.
ഓടി രക്ഷപെട്ട പ്രതിക്കുവേണ്ടിയുള്ള അന്വേഷണം ഊര്‍ജിതമാക്കി. നെടുങ്കണ്ടം റെയിഞ്ച് അസി.ഇന്‍സ്പെകടര്‍ പി വൈ ചെറിയാന്, പ്രിവന്റീവ് ഓഫീസര്‍മാരായ എ. കടകര, പി.ഡി.സേവ്യര്‍, സിവില്‍ എക്സൈസ് ഓഫീസര്‍ ശ്രീകുമാര്‍ എന്നിവരടങ്ങിയ സംഘമാണ് പരിശോധന നടത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: