തൊടുപുഴ: കഞ്ചാവ് കടത്താന്‍ ശ്രമിച്ച കേസിലെ പ്രതിക്ക് അഞ്ചു വര്‍ഷം കഠിന തടവും അര ലക്ഷം രൂപ പിഴയും. ഒരു കിലോ ഇരുന്നൂറ്റിയന്പത് ഗ്രാം (1.250 കി) കഞ്ചാവ് കടത്താന്‍ ശ്രമിച്ച കേസില്‍ പുത്തന്‍കുരിശ് ചൂണ്ടി കരിയില്‍ ചെറുചുളളിപറമ്പ് അബ്ദുല്‍ റസ്സാഖിനെയാണ് അഞ്ചുവര്‍ഷം കഠിന തടവും അര ലക്ഷം രൂപ പിഴയും തൊടുപുഴ എന്‍ഡിപിഎസ് സ്പെഷ്യല്‍ കോടതി ജഡ്ജി കെ കെ സുജാത ശിക്ഷച്ചിച്ചത്. പിഴയടച്ചില്ലെങ്കില്‍ ആറു മാസം കൂടി കഠിന തടവ് പ്രതി അനുഭവിക്കണം.
2015 സെപ്തംബര്‍ 24ന് ഉച്ചതിരിഞ്ഞ് 3.30ന് അടിമാലി നാര്‍കോട്ടിക് എന്‍ഫോഴ്സ്മെന്റ് സ്ക്വാഡിലെ എക്സൈസ് ഇന്‍സ്പെക്ടര്‍ ജിനീഷും സംഘവും കുമളി ചെക്ക് പോസ്റ്റില്‍ പരിശോധന നടത്തിവരവെ തമിഴ്നാട് അതിര്‍ത്തി കടന്ന് നടന്നു വരികയായിരുന്ന പ്രതിയുടെ കൈവശമിരുന്ന ഓഫീസ് ബാഗ് പരിശോധിച്ചപ്പോണ് കഞ്ചാവ് കണ്ടെത്തിയത്. അടിമാലി നാര്‍കോട്ടിക് എന്‍ഫോഴ്സ്മെന്റ് സ്ക്വാഡിലെ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ കെ ആര് ബാബു അന്വേഷണം നടത്തി ചാര്‍ജ്ജ് ചെയ്ത കേസില്‍ പ്രോസിക്ക്യൂഷന് ഭാഗം 12 സാക്ഷികളും 13 രേഖകളും ഹാജരാക്കി.
പ്രോസിക്ക്യൂഷന് വേണ്ടി സ്പെഷ്യല്‍ പബ്ളിക് പ്രോസിക്ക്യൂട്ടര്‍ അഡ്വക്കേറ്റ്. പി എച്ച് ഹനീഫാ റാവുത്തര്‍ ഹാജരായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: