കാസര്‍കോട്: സ്കൂളിന് അധികമായി അനുവദിച്ച ഡിവിഷനുകള്‍ക്കു ആവശ്യമായ ക്ലാസ് മുറികള്‍ അനുവദിക്കണമെന്ന് അട്ക്കത്ത്ബയല്‍ ഗവ.യുപി സ്കൂള്‍ വാര്‍ഷിക പൊതുയോഗം ആവിശ്യപ്പെട്ടു. 1:30 അനുപാത പ്രകാരം സ്കൂളിന് അനുവദിച്ച അധിക ഡിവിഷനുകള്‍ക്കു ഏഴു ക്ലാസ്സ് മുറികളാണ് ആവശ്യമുളളത്. യോഗം നഗരസഭാംഗം പി.രമേശ് ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡണ്ട് കെ.സുരേന്ദ്രന് അധ്യക്ഷത വഹിച്ചു. എസ്എംസി ചെയര്മാന് കെ.വേണുഗോപാലന്‍, മദര്‍ പി ടി എ പ്രസിഡണ്ട് കെ.മൈമൂന അബൂബക്കര്‍, സീനിയര്‍ അസിസ്റ്റന്റ് ഇ.പി.ശോഭകുമാരി, ജാഫര്‍ സാദിഖ്, കെ.സുബ്രമണ്യന്‍ എന്നിവര്‍ സംസാരിച്ചു. പ്രധാനാധ്യാപകന് യു.രാമ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി എ.ജയദേവന് നന്ദിയും പറഞ്ഞു.
ഭാരവാഹികളായി കെ.സുരേന്ദ്രന് (പ്രസിഡണ്ട്), കെ.ശിവരാജന് (വൈസ് പ്രസിഡണ്ട്), കെ.വേണുഗോപാലന്‍ (എസ്എംസി ചെയര്മാന്), കെ.മൈമൂന അബൂബക്കര്‍ (എം പിടിഎ പ്രസിഡണ്ട്), പി.ബി.ആബിദ (വൈസ് പ്രസിഡണ്ട്) എന്നിവരെ തെരഞ്ഞെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: