ന്യൂദല്‍ഹി: ഇന്ത്യയുടെ ഐഎസ്ആർഒയ്ക്ക് നേർക്ക് ഉത്തരകൊറിയ സൈബർ ആക്രമണം നടത്താൻ സാധ്യതയുണ്ടെന്ന് റിപ്പോർട്ടുകൾ. ആണവായുധം വഹിക്കാന്‍ ശേഷിയുള്ള ബാലിസ്റ്റിക് മിസൈല്‍ നിര്‍മ്മാണമാണ് ഉത്തരകൊറിയയുടെ അടുത്ത പദ്ധതി.
ഇതിനായി ഇന്ത്യ ഉൾപ്പടെയുള്ള രാജ്യങ്ങളിലെ ലാബുകളിലെ റിപ്പോർട്ടുകൾ ഓൺലൈനിലൂടെ ചോർത്താൻ ഉത്തരകൊറിയന്‍ സംഘം ശ്രമങ്ങൾ നടത്തുന്നുവെന്നാണ് സൂചന. ഇന്ത്യയുടെ ഐഎസ്ആര്‍ഒ ആണ് ഹാക്കര്‍മാരുടെ പ്രധാന ലക്ഷ്യം. കൂടാതെ ഐഎസ്ആര്‍ഒയുടെ നിയന്ത്രണത്തിലുള്ള നാഷണൽ റിമോട്ട് സെന്‍സിംഗ് സെന്ററും ഇന്ത്യൻ നാഷണൽ മെറ്റലർജിക്കൽ ലബോറട്ടറിയും ഉത്തരകൊറിയന്‍ സംഘം ആക്രമിക്കാന്‍ സാധ്യതയുണ്ടെന്നും രാജ്യാന്തര സൈബര്‍ ഭീഷണികളെക്കുറിച്ചുള്ള റിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്കുന്നു.
ഈ വര്‍ഷം ഏപ്രില്‍ ഒന്ന് മുതല്‍ ജൂണ്‍ ആറുവരെയുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. ഇന്ത്യയ്ക്ക് പുറമെ മലേഷ്യ, ന്യൂസിലൻഡ്, നേപ്പാൾ, കെനിയ, മൊസാംബിക്, ഇന്തോനേഷ്യ തുടങ്ങി രാജ്യങ്ങളിലെ വിവരങ്ങള്‍ക്കായും ആക്രമണങ്ങള്‍ നടക്കുന്നുണ്ട്.
നേരത്തെ വിവിധ രാജ്യങ്ങളിലെ മിസൈല്‍ ടെക്നോളജി അടക്കമുള്ള വിവരങ്ങള്‍ ചോര്‍ത്തിയാണ് ഉത്തരകൊറിയ ബാലിസ്റ്റിക് മിസൈല്‍ സാങ്കേതിക വിദ്യ അടക്കം സ്വന്തമാക്കിയിട്ടുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: