മുംബൈ: അടിസ്ഥാന പലിശ നിരക്ക് 0.25 ശതമാനം കുറച്ച് റിസര്‍വ് ബാങ്ക് വായ്പാ നയം പ്രഖ്യാപിച്ചു. റിപ്പോ നിരക്ക് 6.35 ശതമാനത്തില്‍ നിന്നും ആറ് ശതമാനമാക്കി.
ഇതോടെ ഭവന, വാഹന വായ്പാ നിരക്കുകള്‍ കുറയും.
പണപ്പെരുപ്പം അഞ്ചുവര്‍ഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്കിലെത്തിയതിനാലാണ് നിരക്കില്‍ കുറവ് വരുത്താന്‍ ആര്‍ബിഐ തീരുമാനിച്ചത്. കഴിഞ്ഞ സാമ്പത്തികവര്‍ഷം ജനുവരിമുതല്‍ മാര്‍ച്ച് വരെയുള്ള പാദത്തില്‍ 6.1 ശതമാനമായിരുന്നു വളര്‍ച്ച. രണ്ടുവര്‍ഷത്തിനിടയിലെ ഏറ്റവുംകുറഞ്ഞ നിരക്കാണിത്.
കഴിഞ്ഞ നാല് ദ്വൈമാസ അവലോകന യോഗങ്ങളിലും അടിസ്ഥാന നിരക്കുകളില്‍ മാറ്റം വരുത്തിയിരുന്നില്ല. റിസര്‍വ് ബാങ്ക് നിരക്ക് കുറയ്ക്കും മുമ്പുതന്നെ ഇന്ത്യയിലെ ഏറ്റവുംവലിയ ബാങ്കായ എസ്.ബി.ഐ. സേവിങ്സ് ബാങ്ക് നിക്ഷേപത്തിന്റെ പലിശ അരശതമാനം കുറച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: