ന്യൂദല്‍ഹി: രാജ്യത്ത് 11.44 ലക്ഷം പാന്‍ കാര്‍ഡുകള്‍ റദ്ദാക്കിയെന്ന് കേന്ദ്രധനകാര്യ മന്ത്രാലയം. കേന്ദ്രധനകാര്യമന്ത്രി സന്തോഷ്കുമാര്‍ ഗാങ്വാറാണ് ഇക്കാര്യം രാജ്യസഭയില്‍ അറിയിച്ചത്.
ഒരു വ്യക്തി തന്നെ ഒന്നിലധികം കാര്‍ഡുകള്‍ കൈവശം വെച്ചുവെന്ന് കണ്ടൈത്തിയതിനെ തുടര്‍ന്നാണ് പാന്‍ കാര്‍ഡുകള്‍ റദ്ദാക്കിയത്. ഒരാള്‍ക്ക് ഒരു പാന്‍ കാര്‍ഡ് മാത്രമേ കൈവശം വെക്കാവൂ എന്നാണ് പ്രോട്ടോകോള്‍. ഇത് പാലിച്ചില്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് കഴിഞ്ഞ ജൂലൈ 27 വരെ 11,44211 പാന്‍ കാര്‍ഡുകള്‍ റദ്ദാക്കിയെന്ന് മന്ത്രി വ്യക്തമാക്കി. ഇതിനു പുറമെ 27,1566 പാന്‍ കാര്‍ഡുകള്‍ വ്യാജമാണെന്നും കണ്ടെത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: