തിരുവനന്തപുരം: അത്ലറ്റ് പി.യു ചിത്രയ്ക്ക് പ്രത്യേക സ്കീമില്‍ ഉള്‍പ്പെടുത്തി മാസം തോറും 10,000 രൂപ ധനസഹായം നല്കാന് ഇന്ന് ചേര്‍ന്ന മന്ത്രിസഭായോഗം തീരുമാനിച്ചു. ഭക്ഷണത്തിനുള്ള അലവന്‍സായി ദിവസവും 500 രൂപ വീതം നല്‍കാനും തീരുമാനിച്ചു.
ദേശീയ ഫുട്ബോള്‍ താരം സി.കെ വിനീതിനെ സെക്രട്ടേറിയറ്റ് അസിസ്റ്റന്റായി നിയമിക്കാനും മന്ത്രിസഭായോഗം തീരുമാനിച്ചു. പുതിയ തലമുറയ്ക്ക് പ്രചോദനം നല്കുന്ന തീരുമാനമാണിതെന്ന് സി.കെ വിനീത് പറഞ്ഞു. മതിയായ ഹാജരില്ലാത്തതിനാല്‍ കഴിഞ്ഞ മേയില്‍ സി.കെ വിനീതിനെ എജീസ് ഓഫീസില്‍ നിന്നും പിരിച്ചു വിട്ടിരുന്നു. ഇതേ തുടർന്നാണ് സംസ്ഥാന സർക്കാർ വിനീതിനു ജോലി നൽകിയത്.
2012ലാണ് സ്പോർട്സ് ക്വോട്ടയിൽ എജീസ് ഓഫീസിലെ ഓഡിറ്ററായി വിനീത് ജോലിയിൽ പ്രവേശിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: