കൊല്ലം: വേണാട് ജൈവകര്ഷകസംഘത്തിന്റെ ആഭിമുഖ്യത്തില്‍ മരച്ചീനിദിനം ആഘോഷിച്ചു. തിരുവിതാംകൂറില്‍ ചീനികൃഷി തുടങ്ങിയത് വിശാഖം തിരുനാള്‍ മഹാരാജാവിന്റെ ഭരണകാലത്താണ്.
തിയോസഫിക്കല്‍ സൊസൈറ്റി ഉദ്ഘാടനത്തിനായി തിരുവനന്തപുരത്തെത്തിയ കേണല്‍ ഓള്‍കോട്ട് ഭക്ഷ്യക്ഷാമത്താല്‍ വിഷമിച്ചിരുന്ന തിരുവിതാംകൂറില്‍ അതിനുപകാരമായി മഹാരാജാവിനോട് മരച്ചീനികൃഷി നിര്‍ദ്ദേശിച്ചു.
വിശാഖം തിരുനാള്‍ മഹാരാജാവ് ആവശ്യപ്പെട്ടതനുസരിച്ച് കേണല്‍ ഓള്‍കോട്ട് ബ്രസീലില്‍നിന്നും മരച്ചീനി കമ്പ് എത്തിച്ചു. ഇന്ന് ജവഹര്‍നഗര്‍ എന്നറിയപ്പെടുന്ന സ്ഥലത്ത് മരച്ചീനി കമ്പുകള്‍ നട്ടു. തുടര്‍ന്ന് അവിടെ മരച്ചീനിവിള എന്നറിയപ്പെട്ടു. 1883 ജൂലൈ മാസത്തില്‍ ആരംഭിച്ച മരച്ചീനികൃഷി സ്മരണയ്ക്കായി ജൂലൈ 31 മരച്ചീനി ദിനമായി ആചരിച്ചു. വേണാട് ജൈവകര്ഷകസംഘം പ്രസിഡന്റ് ചേരിയില്‍ സുകുമാരന്‍നായരുടെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ ഫാഷന്‍ സുധാകരന്‍പിള്ള, എസ്.എം.അബ്ദുള്‍ഖാദര്‍, ജയചന്ദ്രന്, ഷാജി എന്നിവര്‍ സംസാരിച്ചു. പങ്കെടുത്തവര്‍ക്ക് ചീനിപുഴുക്കും ചമ്മന്തിയും നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: