കൊച്ചി: നടിയോട് അപമര്യാദയായി പെരുമാറിയ കേസില്‍ മരടിലെ ഹോട്ടലില്‍ പോലീസ് തെളിവെടുപ്പ് നടത്തി. ഹോട്ടലില്‍ വച്ച് യുവ സംവിധായകന് ജീന്‍പോളും സുഹൃത്തുക്കളും അപമര്യാദയായി സംസാരിച്ചുവെന്നാണ് നടി നല്‍കിയിരിക്കുന്ന പരാതി.
തൃക്കാക്കര അസിസ്റ്റന്റ് കമ്മീഷണർ ഷംസിന്റെ നേതൃത്വത്തിലാണ് കേസ് അന്വേഷണം പുരോഗമിക്കുന്നത്. കഴിഞ്ഞ ദിവസം കോസ്റ്റ്യൂം ഡിസൈനറെ ചോദ്യം ചെയ്തിരുന്നു. നടിയുമായി യോജിച്ച് പോകാൻ കഴിയാതെ വന്നതോടെ ഇവരെ ചിത്രത്തിൽ നിന്നൊഴിവാക്കുകയായിരുന്നുവെന്നാണ് ഇയാൾ നൽകിയിരിക്കുന്ന മൊഴി. നടി പരാതികൊടുക്കാൻ കാരണമായ “ഹണീബി-2′ എന്ന ചിത്രത്തിന്റെ കൂടുതൽ അണിയറ പ്രവർത്തകരെ ചോദ്യം ചെയ്യാനും പോലീസ് തീരുമാനിച്ചിട്ടുണ്ട്.
അതിനിടെ അറസ്റ്റ് ഒഴിവാക്കാന്‍ ജീൻപോൾ ലാലും മറ്റൊരു യുവ നടൻ ശ്രീനാഥ് ഭാസിയും എറണാകുളം സെഷൻസ് കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകിയിട്ടുണ്ട്. ജാമ്യഹർജി കോടതി തള്ളിയാൽ ഇരുവരെയും അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്യാനാണ് പോലീസ് നീക്കം നടത്തുന്നതെന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ.
ജാമ്യാപേക്ഷയെ ശക്തമായി എതിർക്കാനാണ് പോലീസ് തീരുമാനം. യുവനടിയുടെ പരാതിയിൽ കഴന്പുണ്ടെന്നും കേസുമായി ബന്ധപ്പെട്ട് അന്വേഷണത്തിൽ ലഭിച്ച വിവരങ്ങളും കോടതിയിൽ പോലീസ് സമർപ്പിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: