ന്യൂദൽഹി: അസാധുവാക്കിയ നോട്ടുകൾ റിസർവ് ബാങ്ക് എണ്ണിത്തീർന്നിട്ടില്ലെന്ന് ധനമന്ത്രി അരുൺ ജെയ്റ്റ്ലി. എണ്ണൽ പൂർത്തിയായാൽ മുഴുവൻ വിവരങ്ങളും പുറത്തുവിടുമെന്ന് ജെയ്റ്റ്ലി ലോക്സഭയെ അറിയിച്ചു. അസാധു നോട്ടുകൾ ജൂലൈ മാസത്തിലാണ് റിസർവ് ബാങ്കിലെത്തിയത്. ബില്യൺ കണക്കിന് നോട്ടുകളുള്ളതിനാൽ എണ്ണാൻ സമയമെടുക്കുമെന്നും ജെയ്റ്റ്ലി വ്യക്തമാക്കി.
നേരത്തെ റിസർവ് ബാങ്ക് ഗവർണർ ഉൗർജിത് പട്ടേലും അസാധു നോട്ടുകൾ എണ്ണിത്തീർന്നിട്ടില്ലെന്ന് പാർലമെന്റ് സാമ്പത്തിക സ്റ്റാൻഡിങ് കമ്മിറ്റി മുമ്പാകെ അറിയിച്ചിരുന്നു. നവംബർ എട്ടിനാണ് 500, 1000 രൂപയുടെ നോട്ടുകൾ നിരോധിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: