ടെന്നസി: തോക്കിന്‍മുനയില്‍ നവവരനെ നിര്‍ത്തുകയും കൊലപ്പെടുത്തുന്നതിനായി കാഞ്ചി വലിക്കുകയും ചെയ്ത വധു അറസ്റ്റില്‍.
അമേരിക്കയിലെ ടെന്നസിയിലാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. വിവാഹിതയായി മണിക്കൂറുകള്‍ക്കകമാണ് നവവധു വരന് നേരെ തോകക്കു ചൂണ്ടിയത്. സംഭവത്തില്‍ കെയ്റ്റ് എലിസബേത്ത് പ്രിചാര്‍ഡിനെ(25) വിവാഹ വേഷത്തില്‍ തന്നെ പോലീസ് കസ്റ്റഡിയില്‍ എടുത്തു.
മര്‍ഫ്രീസ്‌ബോറോയിലെ മോട്ടലിന് മുന്നില്‍ വച്ചായിരുന്നു നവവധുവിന്റെ വീരസാഹസം. മദ്യലഹരിയില്‍ ഭര്‍ത്താവുമായി തര്‍ക്കിച്ച കെയ്റ്റ് ഒടുവില്‍ തോക്കെടുക്കുകയായിരുന്നു. ഭര്‍ത്താവിന്റെ തലയിലേക്ക് പിസ്റ്റള്‍ ചൂണ്ടി കാഞ്ചി വലിച്ചെങ്കിലും തോക്കിനുള്ളില്‍ തിര തീര്‍ന്നതിനാല്‍ പൊട്ടിയില്ല. എന്നാല്‍ ആകാശത്തേക്ക് വെടിവച്ച് ആളുകളെ ഭീതിപ്പെടുത്തിയ ശേഷമാണ് ഭര്‍ത്താവിന്റെ നേരെ തോക്ക് ചൂണ്ടിയതെന്ന് കെയ്റ്റ് പോലീസിന് മൊഴി നല്‍കി.
കെയ്റ്റിനെ അറസ്റ്റ് ചെയ്‌തെങ്കിലും 15,000 ഡോളര്‍ കെട്ടിവച്ചതിനെ തുടര്‍ന്ന് വിട്ടയച്ചു. സംഭവശേഷം ആയുധം മോട്ടലിന്റെ ശുചിമുറിയില്‍ ഒളിപ്പിക്കാനും കെയ്റ്റ് ശ്രമിച്ചുവെന്ന് പോലീസ് പറഞ്ഞു.
















