കൊച്ചി: എളമക്കരയോടുള്ള അവഗണന അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് ബിഡിജെഎസ് എളമക്കര ഏരിയാ കമ്മിറ്റി വികസന മാര്‍ഗ്ഗരേഖ സമര്‍പ്പിച്ചു. എംപി, എംഎല്‍എ, കൊച്ചി മേയര്‍, കൗണ്‍സിലര്‍മാര്‍ എന്നിവര്‍ക്കാണ് വികസന രേഖ സമര്‍പ്പിച്ചത്. കലൂര്‍-പേരണ്ടൂര്‍ എംഎല്‍എ റോഡ് വികസനം പൂര്‍ത്തിയാക്കുക, പേരണ്ടൂര്‍-വടുതല പാലം പൂര്‍ത്തിയാക്കുക, പൊറ്റക്കുഴി-മാമംഗലം റോഡ് വകിസനം യാഥാര്‍ത്ഥ്യമാക്കുക, ആലുവ, കാക്കനാട്, കളമശ്ശേരി മെഡിക്കല്‍ കോളേജ് ഭാഗത്തേക്ക് ബസ് സര്‍വീസ് ഉടന്‍ തുടങ്ങുക തുടങ്ങിയ വിവിധ ആവശ്യങ്ങളാണ് വികസന രേഖയില്‍ ഉന്നയിച്ചിട്ടുള്ളത്. എറണാകുളം മണ്ഡലം വൈസ് പ്രസിഡന്റ് കെ.കെ. പീതാംബരന്, വി.എസ്. രാജേന്ദ്രന്, വിജയന് നെരിശാന്തറ, അനില്‍ലാല്‍, അയ്യപ്പന്, രാമചന്ദ്രന്, സുരേഷ് ലാല്‍, വേണു അടിമപ്പറമ്പ്, അര്ജ്ജുന് ഗോപിനാഥ് തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: