കൊച്ചി: കൊതുകിനെ തുരത്താന്‍ ജൈവ മരുന്നുമായി ബാക്ടോ പവര്‍ കമ്പനി. മണ്ണിനടിയില്‍ ലഭ്യമായ ബാക്ടീരിയയായ ബാക്ടോ പവറാണ് ഇതിന് ഉപയോഗിക്കുന്നതെന്ന് ബാക്ടോ പവര്‍ ചെയര്മാന് കെ.പി. നായര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഈ മരുന്ന് ഉപയോഗിച്ച് 45 ദിവസം കൊണ്ട് കൊതുകിനെ പൂര്‍ണമായി തുരത്താമെന്ന് അദ്ദേഹം അവകാശപ്പെട്ടു. കൊതുകിന്റെ ലാര്‍വയാണ് ഈ ബാക്ടീരിയയുടെ ഭക്ഷണം. കൊച്ചിന് മുനിസിപ്പല്‍ കോര്പ്പറേഷന് പരീക്ഷണാര്‍ഥം കമ്മട്ടിപ്പാടം അടക്കമുള്ള സ്ഥലങ്ങളില്‍ മരുന്ന് പ്രയോഗിച്ചിരുന്നു. ഒന്ന്, അഞ്ച്, പത്ത്, 250 എം.എല്‍ ബോട്ടിലുകളില്‍ ബാക്ടോ പവര്‍ ലഭ്യമാകും. ഒരു ലിറ്റര്‍ മരുന്നില്‍ 10 ലിറ്റര്‍ വെള്ളം ഉപയോഗിച്ച് ലാര്‍വ എവിടെയൊക്കെ ഉണ്ടോ അവിടെയൊക്കെ തളിക്കാം. 1300 രൂപയാണ് ലിറ്ററിന് വില. മരുന്ന് ഒരിക്കല്‍ ഉപയോഗിച്ചാല്‍ പിന്നീട് അതേ അളവില്‍ തന്നെ വീണ്ടും ഉപയോഗിക്കേണ്ട കാര്യമില്ല. സര്‍ക്കാര്‍ സ്ഥാപനമായ റെയ്കോ വഴി മാത്രമാണ് വില്പന. കോയമ്പത്തൂര്‍ ആസ്ഥാനമായ ബാക്ടോ പവര്‍ കമ്പനി വിജയവാഡയിലാണ് കൊതുക് നശീകരണത്തിനായുള്ള മരുന്ന് ഉല്പാദിപ്പിക്കുന്നത്.
റോ-റോ സര്‍വ്വീസ് ഉടന്‍ വേണം
മട്ടാഞ്ചേരി: കൊച്ചി അഴിമുഖത്ത് വാഹന കടത്തിനുള്ള റോ-റോ ജങ്കാര്‍ സര്‍വ്വീസ് എത്രയും വേഗം തുടങ്ങണമെന്ന് ജില്ലാ റെസിഡന്റസ് അസോസിയേഷന് അപക്സ് കൗണ്‍സില്‍ (എഡാക്ക്) കൊച്ചി മേഖല ആവശ്യപ്പെട്ടു. സര്‍വ്വീസിന്റെ നടത്തിപ്പ് സ്വകാര്യ മേഖലയെ ഏല്പിക്കുവാനുള്ള നീക്കം ഉപേക്ഷിക്കണമെന്നും ആവശ്യപ്പെട്ടു. ഫോര്‍ട്ടുകൊച്ചി, മട്ടാഞ്ചേരി, ഐലന്റ് എറണാകുളം മേഖലകളെ ബന്ധിപ്പിച്ചുള്ള കാലപ്പഴക്കം ചെന്ന ബോട്ടുകള്‍ അടിയന്തരമായി മാറ്റി ജീവന് സുരക്ഷ ഉറപ്പാക്കണമെന്ന് മേഖലാ കമ്മിറ്റി അധികൃതരോടാവശ്യപ്പെട്ടു. എഡ്രാക്ക് മേഖലാ വൈസ് പ്രസിഡന്റ് സനാതന പൈ അദ്ധ്യക്ഷനായി. വി.എസ്. ഹെന്റി, കെ.പ്രകാശ്, അനന്ത രാജ്, കെ.ആര്. ആന്റണി, ജോളി.പി.വി, ജോയി ശശിധര പണിക്കര്‍ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: