കളമശ്ശേരി: ആറു മാസമായി ശമ്പളം കിട്ടാത്തതില്‍ പ്രതിഷേധിച്ച് മെട്രോ നിര്‍മ്മാണ തൊഴിലാളികളായ ഇതര സംസ്ഥാനക്കാര്‍ ആരംഭിച്ച സമരം പത്താം ദിവസത്തിലേക്ക് കടന്നു.
ഏലൂര്‍ ഫാക്ട് ഭൂമിയിലെ ഗര്‍ഡര്‍ നിര്‍മ്മാണ കേന്ദ്രമായ സോമ കണ്സ്ട്രക്ഷന്സിലാണ് 242 തൊഴിലാളികള്‍ ‘കേരള സ്റ്റൈല്‍’ സമരം നടത്തുന്നത്. സമരത്തെ തുടര്‍ന്ന് കലൂര്‍ മുതല്‍ മഹാരാജാസ് വരെയും കടവന്ത്ര മുതല്‍ വൈറ്റില വരേയുമുള്ള മെട്രോ നിര്‍മ്മാണം നിലച്ചു. ഇന്ന് കെഎംആര്‍ എല്ലിലേക്ക് പ്രതിഷേധ സമരം സംഘടിപ്പിക്കാനും തൊഴിലാളികള്‍ തീരുമാനിച്ചിട്ടുണ്ട്.
സോമ കണ്‍സ്ട്രക്ഷന്‍ സിന്റെ കീഴിലുള്ള 242 തൊഴിലാളികളാണ് പണിമുടക്കിയിട്ടുള്ളത. ഇവരില്‍ 112 തൊഴിലാളികളും 130 സ്റ്റാഫുമാണ് ഉള്ളത്. പണിമുടക്കിന്റെ ഭാഗമായി തൊഴിലാളികള്‍ സോമ കണ്‍സ്ട്രക്ഷന്‍സിലെ മാനേജര്‍മാരെ പ്രവേശിപ്പിക്കാതെ ഗേറ്റടച്ചിട്ടിരിക്കുകയാണ്.
പ്രതിമാസം 13000 രൂപ മുതല്‍ 25000 രൂപ വരെ ശമ്പളം ലഭിച്ചിരുന്നവരാണ് ഇപ്പോള്‍ ദുരിതത്തിലായത്. ഭക്ഷണം കഴിയ്ക്കാന്‍ പോലും കയ്യില്‍ പണമില്ലെന്നും കടം വാങ്ങിയാണ് ജീവിക്കുന്നതെന്നും തൊഴിലാളികള്‍ പറഞ്ഞു.
നിര്‍മ്മാണം സ്തംഭിച്ചിട്ടും കൊച്ചി മെട്രോ അധികൃതരോ ട്രേഡ് യൂണിയനുകളോ വിഷയത്തില്‍ ഇടപെട്ടിട്ടില്ല. നിലവില്‍ പ്രദേശവാസികളായ തൊഴിലാളികള്‍ മാത്രമാണ് വിവിധ ട്രേഡ് യൂണിയനുകളില്‍ ഉള്ളത്. കഴിഞ്ഞ വര്‍ഷം ജോലിക്ക് കൂടുതല്‍ പ്രദേശവാസികളെ ഉള്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് ട്രേഡ് യൂണിയനുകളും സമരം നടത്തിയിരുന്നു.
ഇതേ തുടര്‍ന്ന് ഏലൂര്‍ മെട്രോ യാര്‍ഡിലെ നിര്‍മ്മാണ പ്രവര്‍ത്തനം പല തവണ തടസപ്പെട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: